പച്ചക്കറി വാഹനം ആക്രമിച്ചാല്‍ ശിക്ഷ
തിരുവനന്തപുരം: ജനങ്ങള്‍ക്ക് പച്ചക്കറിയെത്തിക്കാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന സമാന്തരസംവിധാനങ്ങളെ ആക്രമിക്കുന്നവരെ പിടികൂടാന്‍ പൊലീസ് രംഗത്ത്.
വാഹനങ്ങള്‍ ആക്രമിക്കാന്‍ ശ്രമിയ്ക്കുന്നവരെ ശക്തമായി നേരിടാന്‍ പൊലീസിന് സര്‍ക്കാര്‍ എല്ലാ സ്വാതന്ത്യ്രവും നല്കിയിട്ടുണ്ട്. അവശ്യസാധനങ്ങളുടെ ക്ഷാമവും വിലക്കയറ്റവും മന്ത്രിസഭാ യോഗം തിങ്കളാഴ്ച ചര്‍ച്ച ചെയ്തു.
സര്‍ക്കാര്‍ 700 സിവില്‍ സപ്ലൈസ് കേന്ദ്രങ്ങള്‍ വഴിയും 200 ഹോര്‍ട്ടികള്‍ച്ചര്‍ കേന്ദ്രങ്ങള്‍ വഴിയും സാധനങ്ങള്‍ ജനങ്ങളിലേയ്ക്കെത്തിക്കുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകള്‍ വഴിയും സ്വകാര്യവാഹനങ്ങള്‍ വഴിയും അവശ്യസാധനങ്ങള്‍ കൊണ്ടുപോകാന്‍ സര്‍ക്കാര്‍ അനുവാദം നല്കിയിട്ടുണ്ട്.












Click it and Unblock the Notifications