പ്രശ്നം രമ്യമായി തീരും: മുരളി
ദില്ലി: കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്‍. ഏപ്രില്‍ 21 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മുരളി.
നേരത്തെ അദ്ദേഹം കേരളത്തിന്റെ ചുമതലയുള്ള എഐസിസി പ്രതിനിധി അംബികാ സോണിയുമായി ചര്‍ച്ച നടത്തിയിരുന്നു. സോണിയാഗാന്ധിയുടെ നിര്‍ദേശപ്രകാരമായിരുന്നു അംബികാ സോണി വീണ്ടും മുരളീധരനുമായി ചര്‍ച്ച നടത്തിയത്.
നേരത്തെ ഗുലാം നബി ആസാദും ആര്‍.കെ. ധവാനും അംബികാ സോണിയും കേരളത്തിന്റെ പ്രശ്നം സംബന്ധിച്ച് സംയുക്ത ചര്‍ച്ചകള്‍ക്ക് ശേഷം സോണിയയ്ക്ക് റിപ്പോര്‍ട്ട് നല്കിയിരുന്നു. പക്ഷെ ആ റിപ്പോര്‍ട്ടില്‍ നിന്നും ഹൈക്കമാന്റ് ഇപ്പോള്‍ ഇറങ്ങിവരികയാണെന്ന് കേള്‍ക്കുന്നു. കരുണാകരന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പിനോട് മൃദുസമീപനം കൈക്കൊള്ളുക എന്ന സമീപനമാണ് ഇപ്പോള്‍ സോണിയയുടെ മനസ്സിലെന്ന് പറഞ്ഞു കേള്‍ക്കുന്നു.
ഏപ്രില്‍ 22 ചൊവാഴ്ച കരുണാകരനും മുരളീധരനും സോണിയാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.












Click it and Unblock the Notifications