മുരളിയുടെ പ്രസ്താവന അപഹാസ്യം: വി. എസ്
തിരുവനന്തപുരം: നയം മാറിയാല്‍ സി പി എമ്മുമായി കൂട്ടുകൂടാമെന്ന കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്റെ പ്രസ്താവന അപഹാസ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍ പറഞ്ഞു.
അര്‍ഹിക്കുന്ന അവജ്ഞയോടെ അത് തള്ളിക്കളയുന്നു. മുരളീധരന്‍ നിലപാട് മാറ്റിയതില്‍ സംശയിക്കണം. ഇത്രയും കാലം ആന്റണിക്ക് വേണ്ടിയാണ് മുരളീധരന്‍ സംസാരിച്ചിരുന്നത്.
കോണ്‍ഗ്രസുമായി നയപരമായ പല കാര്യങ്ങളിലും സി പി എമ്മിന് ഭിന്നതയുണ്ട്. ബി ജെ പിക്കെതിരെ നിലപാട് സ്വീകരിക്കുന്ന കാര്യത്തിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ട്.
മുരളിയുടെ പ്രസ്താവനെയ കുറിച്ച് ഒന്നും പറയുന്നില്ലെന്നായിരുന്നു സി പി എം പോളിറ്റ് ബ്യൂറോ അംഗം ഇ. കെ. നായനാരുടെ പ്രതികരണം. കരുണാകരനാണ് ഇങ്ങനെ പറഞ്ഞിരുന്നതെങ്കില്‍ പ്രതികരിക്കാമായിരുന്നുവെന്ന് നായനാര്‍ പറഞ്ഞു.












Click it and Unblock the Notifications