ബാഗ്ദാദിലേക്ക് വിമാനസര്‍വീസ് തുടങ്ങും

ദുബായ്: ബാഗ്ദാദിലേക്കുള്ള വിമാന സര്‍വീസുകള്‍ ഒരു ദശക കാലത്തെ നിരോധനത്തിന് ശേഷം പുനരാരംഭിക്കുന്നു.
1991ലെ ഗള്‍ഫ് യുദ്ധത്തെ തുടര്‍ന്നാണ് ഇറാഖിലേക്കുള്ള വിമാനസര്‍വീസ് നിരോധിച്ചത്. പിന്നീട് യുഎന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തെ തുടര്‍ന്നും വിമാനസര്‍വീസ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ബാഗ്ദാദില്‍ നിന്ന് മറ്റ് അയല്‍രാഷ്ട്രങ്ങളിലേക്ക് ഇപ്പോള്‍ റോഡ്മാര്‍ഗ്ഗം മാത്രമേ ഗതാഗതം ഉള്ളൂ. ബാഗ്ദാദില്‍ നിന്നും അമ്മനിലെത്താന്‍ എട്ട് മണിക്കൂര്‍ നേരെ കാറോടിയ്ക്കണം. ദുര്‍ഘടം പിടിച്ച യാത്ര. എന്തായാലും വിമാനസര്‍വീസ് പുനരാരംഭിയ്ക്കുന്നതോടെ ഇറാഖികളുടെ യാത്രാ ദുരിതം കുറയും.
ഗള്‍ഫ് യുദ്ധത്തിന് മുമ്പ് ബാഗ്ദാദിലേക്ക് വിമാന സര്‍വീസ് നടത്തിയിരുന്ന ബ്രിട്ടീഷ് എയര്‍വെയ്സ് സര്‍വീസ് പുനരംരംഭിക്കുന്നതു സംബന്ധിച്ച് ബ്രിട്ടീഷ് സര്‍ക്കാരുമായി ചര്‍ച്ച നടത്തി. 13 വര്‍ഷമായി ബ്രിട്ടീഷ് എയര്‍വെയ്സ് ബാഗ്ദാദിലേക്ക് സര്‍വീസ് നടത്തുന്നില്ല.
ഗള്‍ഫ് എയറും ബാഗ്ദാദിലേക്ക് സര്‍വീസ് തുടങ്ങും. എമിറേറ്റ്സ്, ഖത്തര്‍ എയര്‍വെയ്സുകളും ബാഗ്ദാദിലേക്ക് സര്‍വീസ് തുടങ്ങാനുള്ള ഒരുക്കത്തിലാണ്.


Click it and Unblock the Notifications