ഡ

ബാഗ്ദാദ്: ഇറാഖുകാര്‍ നേതൃത്വം നല്കുന്ന സര്‍ക്കാര്‍ വരുന്നതിന് മുമ്പുള്ള താല്ക്കാലിക ഭരണ സംവിധാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ജേ ഗാര്‍നര്‍ എത്തി. മുന്‍ യുഎസ് പട്ടാള ജനറല്‍ ആണ് ജേ ഗാര്‍നര്‍. കടുത്ത യുഎസ് പക്ഷപാതിയും ഇസ്രയേല്‍ അനുകൂലിയും ആണ് ജേ ഗാര്‍നര്‍.
ഏപ്രില്‍ 21 തിങ്കളാഴ്ച ബാഗ്ദാദിലെത്തിയ അദ്ദേഹം ഒരു വൈദ്യുതോല്പാദന കേന്ദ്രവും ജല ശുദ്ധീകരണ ശാലയും യാര്‍മുക് ആശുപത്രിയും സന്ദര്‍ശിച്ചു. മറ്റുള്ളവരെ സഹായിക്കുന്ന ദിവസം എന്നതിനേക്കാള്‍ മറ്റേത് നല്ല ദിവസമാണ് നിങ്ങളുടെ ജീവിതത്തില്‍ വരാനിരിക്കുന്നത്?- വാര്‍ത്താലേഖകരോട് ജേ ഗാര്‍നര്‍ പറഞ്ഞു.
നാല് ദിവസമേ അദ്ദേഹം ഇറാഖിലുണ്ടാകൂ. ഇറാഖില്‍ പുതിയൊരു ഭരണം നടപ്പില്‍ വരുത്താനുള്ള യുഎസിന്റെ ശ്രമങ്ങളെ ലോകരാഷ്ട്രങ്ങള്‍ രൂക്ഷമായി വിമര്‍ശിക്കുകയാണ്. ഇറാഖിനകത്തും യുഎസ് ശ്രമങ്ങള്‍ക്കെതിരെ വിമര്‍നം ഉയരുന്നുണ്ട്.












Click it and Unblock the Notifications