വിമാനയാത്രക്കാര്‍ക്ക് ഡെബിറ്റ്കാര്‍ഡ്
മുംബൈ: വിമാനയാത്രക്കാര്‍ക്ക് ഒട്ടേറെ യാത്രാസൗജന്യങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഡെബിറ്റ് കാര്‍ഡ് വിപണിയിലെത്തി. യാത്രാ നിരക്കില്‍ 10 ശതമാനം ഇളവ് വരെ വാഗ്ദാനം ചെയ്യുന്ന എബിഎന്‍ മാസ്ട്രോ ഡെബിറ്റ് കാര്‍ഡ് ഇന്ത്യയിലെ ആദ്യസംരംഭമാണ്.
ഇന്ത്യന്‍ എയര്‍ലൈന്‍സ്, മാസ്റര്‍ കാര്‍ഡ് ഇന്റര്‍നാഷണല്‍,എബിഎന്‍ ആംറോ ബാങ്ക് എന്നിവയുടെ സംയുക്ത സംരംഭമാണിത്. സ്ഥിരം യാത്രക്കാര്‍ക്കുള്ള സൗജന്യങ്ങള്‍ക്ക് കാര്‍ഡുടമകള്‍ക്ക് അര്‍ഹതയുണ്ടായിരിക്കും.
ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക ഇളവുകളും ലഭിയ്ക്കും. കുറഞ്ഞ ചെലവില്‍ എക്സിക്യൂട്ടീവ് യാത്രകളും നടത്താം. വെറും 399 രൂപ നല്കിയാല്‍ കാര്‍ഡ് സ്വന്തമാക്കാം. ഓരോ വര്‍ഷവും കാര്‍ഡ് പുതുക്കാന്‍ 250 രൂപ നല്കണം. എബിഎന്‍ ആംറോ ബാങ്കിന്റെ ഇടപാടുകാര്‍ക്ക് കാര്‍ഡ് നല്കും. ഈ കാര്‍ഡ് ഉപയോഗിച്ച് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ബുക്കിംഗ് ഓഫീസുകള്‍ വഴി എടുക്കുന്ന ടിക്കറ്റുകള്‍ക്ക് ഇളവ് ലഭിയ്ക്കുമെന്ന് ഇന്ത്യന്‍ എയര്‍ലൈന്‍സ് മാനേജിംഗ് ഡയറക്ടര്‍ സുനില്‍ അറോറ പറഞ്ഞു.












Click it and Unblock the Notifications