ആലുക്കാസ് തൊടുപുഴ ശാഖ തുടങ്ങി
തൊടുപുഴ: ആലുക്കാസ് ജ്വല്ലറി ഇന്റര്‍നാഷണല്‍ (ജോയ് ആലുക്കാസ് ഗ്രൂപ്പ്) തൊടുപുഴയില്‍ ശാഖ തുറന്നു. ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ കേരളത്തിലെ മൂന്നാമത്തെ ശാഖയാണിത്.
തൊടുപുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ എം.പി. ഷൗക്കത്തലി ഉദ്ഘാടനം ചെയ്തു. പി.ടി. തോമസ് എംഎല്‍എ ആദ്യവില്പന നടത്തി. ചെയര്‍മാന്‍ ജോയ് ആലുക്ക, പോള്‍ ആലുക്ക, ഫ്രാന്‍സിസ് ആലുക്ക, ആന്റോ ആലുക്ക, ജനറല്‍ മാനേജര്‍ സി.പി. രഞ്ജിത് എന്നിവര്‍ പങ്കെടുത്തു.
പുതിയ ശാഖയില്‍ നിന്നും അയ്യായിരം രൂപയുടെ സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയം സൗജന്യമായി നല്കുന്ന പദ്ധതി ഏപ്രില്‍ 30 വരെ തുടരുമെന്ന് ജോയ് ആലുക്ക പിന്നീട് അറിയിച്ചു.












Click it and Unblock the Notifications