കാര്‍വി ശാഖ കോഴിക്കോട്ട്
കോഴിക്കോട്: പ്രമുഖ ധനകാര്യ സ്ഥാപനമായ കാര്‍വി കോഴിക്കോട് പുതിയ ശാഖ തുടങ്ങും. ഏപ്രില്‍ 23 ബുധനാഴ്ച മുതലാണ് പുതിയ ശാഖ പ്രവര്‍ത്തനം ആരംഭിക്കുന്നത്.
ഇതോടെ കാര്‍വിയുടെ ഇന്ത്യയിലെ ശാഖകളുടെ എണ്ണം 117 ആയി ഉയരുമെന്ന് കമ്പനിയുടെ മേഖലാ തലവന്‍ ആര്‍. ഗണേശന്‍ പറഞ്ഞു. സംസ്ഥാനത്തെ കാര്‍വിയുടെ ഏഴാമത്തെ ശാഖയാണ് കോഴിക്കോട്ടേത്.
ഇന്ത്യയിലെ അഞ്ച് പ്രമുഖ ധനകാര്യ സേവന ദാതാക്കളില്‍ ഒന്നാണ് കാര്‍വി. 97 നഗരങ്ങളിലാണ് കാര്‍വിയുടെ സേവനം ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്.












Click it and Unblock the Notifications