Get Updates
Get notified of breaking news, exclusive insights, and must-see stories!

സാര്‍സ്: ഒരാള്‍ കൂടി ആശുപത്രിയില്‍

പൂന: സാര്‍സ് ബാധിച്ചുവെന്ന് സംശയിക്കുന്ന യുവാവിനെ നാസിക്കിലെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നാസിക് സ്വദേശിയായ ഗിരീഷ് ഗജവനി (23)യെ ഏപ്രില്‍ 21 തിങ്കളാഴ്ച വൈകീട്ടാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏപ്രില്‍ 18ന് യു എസില്‍ നിന്നും നാസികില്‍ തിരികെയെത്തിയതാണ് ഗിരീഷ്.

പൂനയിലെ നാഷണല്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയില്‍ ഗജവാനിയുടെ രക്തം പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് ഗിരീഷ്.

പൂനയില്‍ സാര്‍സുണ്ടെന്ന് തെളിഞ്ഞ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ ഇപ്പോഴും നിരീക്ഷണത്തിലാണ്. ഇന്തോനേഷ്യയില്‍ നിന്നും മുംബൈയിലേക്ക് മൂന്നാഴ്ച മുമ്പാണ് ഇവര്‍ വന്നത്.

സാരമല്ലാത്ത വിധം സാര്‍സ്് ബാധിച്ച ഇവര്‍ സുഖം പ്രാപിച്ചുവരികയാണ്. ഇന്ത്യയിലെത്തിയ ശേഷമുള്ള മൂന്നാഴ്ച ഇവര്‍ പലരുമായി ഇടപഴകിയിട്ടുണ്ടെന്നത് ആശങ്ക ഉണ്ടാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+