സ്റാലിന്‍ ജാമ്യത്തിലിറങ്ങി
ഗൂഡല്ലൂര്‍: ഡിഎംകെ നേതാവ് എം. കെ. സ്റാലിനെയും മറ്റ് ഒമ്പത് പേരെയും ഗൂഡല്ലൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഏപ്രില്‍ 22 ചൊവാഴ്ച മോചിപ്പിച്ചു.
ചെന്നൈ കോടതിയാണ് സ്റാലിനും കൂട്ടര്‍ക്കും ജാമ്യം അനുവദിച്ചത്. ജയിലില്‍ നിന്നിറങ്ങിയ സ്റാലിനെ സ്വീകരിക്കാനായി നിരവധി പാര്‍ട്ടി പ്രവര്‍ത്തകരെത്തിയിരുന്നു. ചെന്നൈയില്‍ നിന്നുള്ള ഒരു സംഘം അഭിഭാഷകരും ഗൂഡല്ലൂരിലെത്തി.
പിന്നീട് സ്റാലിന്‍ മധുരയിലേക്ക് തിരിച്ചു. ചെന്നൈ സെഷന്‍സ് കോടതി നല്‍കിയ സോപാധിക ജാമ്യം അനുസരിച്ച് ഏപ്രില്‍ 26 വരെ സ്റാലിന്‍ മധുരയില്‍ കഴിയേണ്ടതുണ്ട്.
കോളജ് കെട്ടിടം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തിനെതിരായ ക്യൂന്‍ മേരീസ് കോളജിലെ വിദ്യാര്‍ഥികളുടെ പ്രക്ഷോഭത്തെ അഭിസംബോധന ചെയ്തതിനാണ് സ്റാലിന്‍ അറസ്റിലായത്.
കോളജ് വളപ്പില്‍ അതിക്രമിച്ചു കടന്നതിനും വിദ്യാര്‍ഥികളെ സമരത്തിന് പ്രേരിപ്പിച്ചതിനും വധശ്രമത്തിനുമാണ് സ്റാലിനെതിരെ പൊലീസ് കേസ് ചാര്‍ജ് ചെയ്തത്. ഏപ്രില്‍ 17ന് അതിക്രമിച്ചു കടന്ന കേസില്‍ മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. വധശ്രമക്കേസിലാണ് ചെന്നൈ കോടതി ജാമ്യം നല്‍കിയത്.












Click it and Unblock the Notifications