കൊച്ചി-കൊളംബോ സര്‍വീസ് തുടങ്ങി
കൊച്ചി: നെടുമ്പാശേരിയില്‍ നിന്ന് കൊളംബോയിലേക്കുള്ള ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ വിമാന സര്‍വീസ് ഏപ്രില്‍ 22 ചൊവാഴ്ച തുടങ്ങി.
ചൊവ, വ്യാഴം, വെള്ളി ദിവസങ്ങളിലായിരിക്കും ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്നത്.
നെടുമ്പാശേരിയില്‍ നിന്ന് സര്‍വീസ് നടത്തുന്ന ഏഴാമത്തെ വിദേശ എയര്‍ലൈന്‍സാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ്. ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തിരുവനന്തപുരത്തു നിന്ന് നേരത്തെ സര്‍വീസ് നടത്തുന്നുണ്ട്.
മെയ് ആറ് മുതല്‍ മാലിയിലേക്ക് സര്‍വീസ് തുടങ്ങുമെന്ന് പുതിയ സര്‍വീസ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടു നടന്ന ചടങ്ങില്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് തലവന്‍ ജി. ടി. ജയശീലന്‍ പറഞ്ഞു.
എല്ലാ ചൊവാഴ്ചകളിലും വ്യാഴാഴ്ചകളിലും കൊളംബോയില്‍ നിന്നും രാവിലെ 8.10ന് വിമാനം പുറപ്പെടും. രാവിലെ ഒമ്പത് മണിക്ക് കൊച്ചിയിലെത്തും. അതേ ദിവസങ്ങളില്‍ കൊച്ചിയില്‍ നിന്ന് തിരിച്ച് രാവിലെ 10.15ന് പുറപ്പെട്ട് കൊളംബോയില്‍ ഉച്ചയ്ക്ക് 12.05ന് എത്തും.
വെള്ളിയാഴ്ചകളില്‍ കൊളംബോയില്‍ നിന്ന് രാവിലെ 9.40ന് വിമാനം പുറപ്പെടും. കൊച്ചിയില്‍ 10.30ന് എത്തിച്ചേരും. കൊച്ചിയില്‍ നിന്ന് 11.50ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.40ന് കൊളംബോയില്‍ തിരിച്ചെത്തും.
പുതിയ വിമാനം ശ്രീലങ്കയും കേരളവും തമ്മിലുള്ള വിനോദസഞ്ചാരമേഖലയിലെ ബന്ധം മെച്ചപ്പെടുത്തുമെന്ന് മന്ത്രി കെ.വി. തോമസ് പറഞ്ഞു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ നെടുമ്പാശേരിയില്‍ നിന്ന് വിമാനസര്‍വീസ് തുടങ്ങുന്ന മൂന്നാമത്തെ വിമാനക്കമ്പനിയാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സെന്ന് നെടുമ്പാശേരി മാനേജിംഗ് ഡയറക്ടര്‍ വി.ജെ. കുര്യന്‍ പറഞ്ഞു.












Click it and Unblock the Notifications