സിഫ്റ്റിനെ ആധുനിക ലാബാക്കും
കൊച്ചി: കേന്ദ്ര ഫിഷറീസ് സാങ്കേതികവിദ്യാ ഇന്‍സ്റിറ്റ്യൂട്ടിനെ (സിഫ്റ്റ്) മത്സ്യസംസ്കരണ സാങ്കേതികവിദ്യയില്‍ അത്യാധുനിക സൗകര്യങ്ങളുള്ള ലാബായി വികസിപ്പിക്കും.
ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ ലോകബാങ്കിന്റെ ധനസഹായത്തോടെ നടപ്പാക്കുന്ന ദേശീയ കാര്‍ഷിക സാങ്കേതികവിദ്യാ പദ്ധതിയുടെ കീഴിലാണ് സിഫ്റ്റിന്റെ ആധുനിക വല്ക്കരണം നടപ്പാക്കും. ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചതിന് സിഫ്റ്റിന് ലഭിച്ച അംഗീകാരമാണിതെന്ന് സിഫ്റ്റ് ഡയറക്ടര്‍ കെ. ദേവദാസന്‍ പറഞ്ഞു.
മത്സ്യഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ കൃത്യമായ ഗുണനിലവാരം നിര്‍ബന്ധമാക്കിയതോടെ മത്സ്യസംസ്കരണ വ്യവസായം ചില പ്രശ്നങ്ങളെ നേരിടുകയാണ്. മത്സ്യസംസ്കരണ വ്യവസായത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങളും സഹായങ്ങളുമാണ് സിഫ്റ്റ് നല്‍കിവരുന്നത്.












Click it and Unblock the Notifications