മുരളി സോണിയയെ കണ്ടു
ദില്ലി: കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ഏപ്രില്‍ 21 തിങ്കളാഴ്ച ചര്‍ച്ച നടത്തി. കെ. കരുണാകരന്‍ ചൊവാഴ്ചയോ ബുധനാഴ്ചയോ സോണിയയുമായി കൂടിക്കാഴ്ച നടത്തും.
കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച് ഒരു ഒത്തുതീര്‍പ്പ് ചൊവാഴ്ചയോ ബുധനാഴ്ചയോ ഉരുത്തിരിഞ്ഞുവരും. കരുണാകര വിഭാഗത്തെ അകറ്റാന്‍ കാരണമാവുന്ന നടപടികളൊന്നും കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചേക്കില്ല.
താന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെയും ചീഫ് വിപ്പ് പി. പി. ജോര്‍ജ് നല്‍കിയ വിശദീകരണത്തിന്റെയും എം എല്‍ എമാര്‍ വ്യക്തിപരമായി നല്‍കിയ വിശദീകരണങ്ങളുടെയും അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ചയെന്ന് മുരളി പറഞ്ഞു.
കരുണാകരനുമായി നടത്തുന്ന ചര്‍ച്ചക്ക് ശേഷം സോണിയ തീരുമാനം പ്രഖ്യാപിക്കും. സോണിയയുടെ തീരുമാനമെന്തായാലും പാര്‍ട്ടി പ്രവര്‍ത്തകര്‍ അത് അനുസരിക്കുമെന്ന് മുരളി പറഞ്ഞു.












Click it and Unblock the Notifications