Get Updates
Get notified of breaking news, exclusive insights, and must-see stories!

കെട്ടിടനിര്‍മ്മാണ മേഖല പരിഷ്കരിയ്ക്കണം

കൊച്ചി: കേരളത്തിലെ കെട്ടിടനിര്‍മ്മാണമേഖലയില്‍ അടിയന്തരമായ പരിഷ്കാരങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യം. കെട്ടിടത്തൊഴിലാളികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നതാണ് പ്രധാന ആവശ്യം.

കൊച്ചിയില്‍ ദേശീയ സുരക്ഷ കൗണ്‍സിലും അതിന്റെ കേരള ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച ശില്പശാലയിലാണ് ഈ അഭിപ്രായങ്ങള്‍ ഉയര്‍ന്നത്. നിര്‍മ്മാണമേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ അവഗണിക്കുന്നത് നിര്‍ഭാഗ്യകരമാണെന്ന് ശില്പാശാല ഉദ്ഘാടനം ചെയ്ത മന്ത്രി ബാബു ദിവാകരന്‍ അഭിപ്രായപ്പെട്ടു.

കെട്ടിടനിര്‍മ്മാണ രംഗത്ത് തൊഴിലാളികള്‍ക്കുള്ള സുരക്ഷാനിയന്ത്രണങ്ങള്‍ കര്‍ശനമാക്കണമെന്ന് ദേശീയ സുരക്ഷാ കൗണ്‍സില്‍ ഡയറക്ടര്‍ കെ.സി. ഗുപ്ത പറഞ്ഞു. കെട്ടിട നിര്‍മ്മാണ രംഗത്ത് പണിയെടുക്കുന്നവരില്‍ അധികവും അവിദഗ്ധ തൊഴിലാളികളാണെന്നും അദ്ദേഹം പറഞ്ഞു.

കെട്ടിടനിര്‍മ്മാണ രംഗത്ത് തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യത്തിനും വേണ്ടി ഉടമകളുടെ ഭാഗത്തുനിന്നും നിര്‍ബന്ധമായും നടപ്പാക്കേണ്ട ഉത്തരവാദിത്വങ്ങളെക്കുറിച്ച് ബോധവല്ക്കരണം നടത്താനായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+