ഇന്ത്യാവിഷന്‍ ജൂലായ് 14 മുതല്‍
തിരുവനന്തപുരം: ഇന്ത്യാവിഷന്‍ ടി വി ചാനല്‍ ജൂലായ് 14 മുതല്‍ സംപ്രേഷണം തുടങ്ങുമെന്ന് ഇന്ത്യാവിഷന്‍ ചെയര്‍മാന്‍ ഡോ. എം. കെ. മുനീര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
24 മണിക്കൂര്‍ വാര്‍ത്താ ചാനലായിരിക്കും ഇന്ത്യാവിഷന്‍. പൂര്‍ണമായും വാര്‍ത്താധിഷ്ഠിതമായ ചാനലിന് കേരളത്തില്‍ സാധ്യതയുണ്ടെന്ന് ഗവേഷണത്തിലൂടെ വ്യക്തമായതിനെ തുടര്‍ന്നാണ് വാര്‍ത്താ ചാനല്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മുനീര്‍ പറഞ്ഞു.
വിനോദ പരിപാടികളുമായി ഇന്ത്യവിഷന്റെ രണ്ടാമത്തെ ചാനല്‍ പിന്നീട് തുടങ്ങും. 40 കോടിയുടേതാണ് ഇപ്പോഴത്തെ പദ്ധതി.
യൂറോപ്പിലും ആസ്ട്രേലിയയിലും ചാനല്‍ ലഭ്യമാവും. യു എസില്‍ പിന്നീട് ചാനല്‍ പരിപാടികള്‍ കാണാനാവും.












Click it and Unblock the Notifications