യൂറോപ്പ്: കൊച്ചി വഴി എളുപ്പം പറക്കാം
നെടുമ്പാശേരി: ഇനി യൂറോപ്യന്‍ രാജ്യങ്ങളിലേക്കും ഗള്‍ഫ് രാജ്യങ്ങളിലേക്കും നെടുമ്പാശേരി വഴി കൂടുതല്‍ കണക്ഷന്‍ വിമാനങ്ങള്‍ കിട്ടും.
ശ്രീലങ്കന്‍ എയര്‍ലൈന്‍സ് കൊളംബോവിലേക്ക് ഏപ്രില്‍ 22 ചൊവാഴ്ച മുതല്‍ വിമാനസര്‍വീസ് തുടങ്ങിയതോടെയാണിത്.
ലണ്ടന്‍, ഫ്രാങ്ക്ഫര്‍ട്ട്, പാരീസ്, ബാങ്കോക്ക്, ടോക്കിയോ, സിംഗപ്പൂര്‍, സൂറിച്ച്, മ്യൂണിച്ച്, മാലി, ദുബായ്, അബുദാബി, ദമാം, മസ്കറ്റ്, കുവൈത്ത് എന്നിവിടങ്ങളിലേക്ക് കൊളംബോയില്‍ നിന്ന് ഉടനടി കണക്ഷന്‍ വിമാനങ്ങള്‍ ലഭിയ്ക്കും. നെടുമ്പാശേരിയില്‍ നിന്ന് ആഴ്ചയില്‍ മൂന്ന് ദിവസങ്ങളിലാണ് കൊളംബോയിലേക്ക് വിമാനസര്‍വീസ് ഉള്ളത്. ചൊവ,വ്യാഴം, വെള്ളി ദിവസങ്ങളില്‍.












Click it and Unblock the Notifications