അട്ടപ്പാടിയില്‍ ഭൂമി കൈയേറി;ഒഴിപ്പിച്ചു
അട്ടപ്പാടി: സിപിഎം നേതൃത്വത്തില്‍ ആദിവാസികള്‍ അട്ടപ്പാടിയില്‍ ഭൂമി കൈയേറി കുടില്‍ കെട്ടി. സിപിഎം നിയന്ത്രണത്തിലുള്ള ആദിവാസ ക്ഷേമസമിതിയുടെ ആഭിമുഖ്യത്തില്‍ കേരളത്തിന്റെ വിവിധ ജില്ലകളില്‍ ആദിവാസികള്‍ ഭൂമി കൈയേറി.
അട്ടപ്പാടിയില്‍ കള്ളമല മഞ്ഞച്ചോലയിലുള്ള വനഭൂമിയാണ് ആദിവാസി ക്ഷേമസമിതിയുടെ നേതൃത്വത്തില്‍ 30 അംഗ സംഘം കൈയേറിയത്. സമരക്കാര്‍ 30 കുടിലുകള്‍ കെട്ടിയെങ്കിലും പിന്നീട് ഫോറസ്റ് അധികൃതര്‍ ഇവരെ അറസ്റ് ചെയ്ത് നീക്കിയ ശേഷം കുടിലുകള്‍ കത്തിച്ചു.
തൃശൂരില്‍ പാലപ്പിള്ളിയ്ക്കടുത്ത് പുലിക്കണ്ണിയിലുള്ള സര്‍ക്കാര്‍ കശുമാവിന്‍തോട്ടത്തിലും കൈയേറ്റ ശ്രമം നടന്നു. ഇവിടെ കയ്യേറ്റത്തിനെത്തിയ 16 ആദിവാസി കുടുംബങ്ങളെ പൊലീസും വനംവകുപ്പും ചേര്‍ന്ന് തടഞ്ഞു. ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് 15 സ്ത്രീകളെയും 16 പുരുഷന്മാരെയും വനംവകുപ്പ് അറസ്റ് ചെയ്തു. ഇവര്‍ക്കെതിരെ ഫോറസ്റ് ആക്ട്പ്രകാരം കേസെടുത്തു. ഇവരെ പിന്നീട് കോടതിയില്‍ ഹാജരാക്കി.












Click it and Unblock the Notifications