കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോറി സമരം: വിലയില്‍ നേരിയ കുറവ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ലോറിസമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനെ തുടര്‍ന്ന് അവശ്യസാധനങ്ങളുടെയും പച്ചക്കറികളുടെയും കുതിച്ചുയരുന്ന വിലയില്‍ നേരിയ കുറവ് വന്നു.

പച്ചക്കറികള്‍ സംസ്ഥാനത്തെത്തിക്കാന്‍ മറ്റ് മാര്‍ഗങ്ങള്‍ സ്വീകരിച്ചതോടെയാണ് വിലയില്‍ നേരിയ കുറവ് വന്നത്. ബസുകളിലും ചെറിയ വാഹനങ്ങളിലും തീവണ്ടിയിലുമാണ് അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് ഇപ്പോള്‍ പച്ചക്കറി കൊണ്ടുവരുന്നത്. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ വിപണന കേന്ദ്രങ്ങള്‍ സ്ഥാപിച്ചത് അവശ്യ സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിനും സഹായകമായി.

ചരക്കുകള്‍ കയറ്റാന്‍ ലൈസന്‍സില്ലാത്ത വാഹനങ്ങളും സാധനങ്ങളെത്തിക്കുന്നതിന് സമര കാലത്ത് ഉപയോഗിക്കാമെന്ന് ഏപ്രില്‍ 21 തിങ്കളാഴ്ച സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ലോറികളും ട്രക്കുകളും ആശ്രയിച്ചു കഴിയുന്നവര്‍ കടുത്ത പ്രതിസന്ധിയിലാണ്. സമരത്തെ തുടര്‍ന്ന് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും സ്തംഭനാവസ്ഥയിലാണ്. കല്ലും സിമന്റും മറ്റും തമിഴ്നാട്ടില്‍ നിന്ന് കൊണ്ടുവരുന്നതിനെ സമരം ബാധിച്ചത് മൂലമാണിത്.

അതിനിടെ ലോറി സമരം ഉടന്‍ അവസാനിച്ചേക്കുമെന്ന് സൂചനയുണ്ട്. ഡീസല്‍ വില സ്ഥിരമാക്കുക എന്ന സമരക്കാരുടെ പ്രധാന ആവശ്യം സര്‍ക്കാര്‍ പരിഗണിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X