ആയുര്‍വേദത്തിന് കോടികളുമായി ഹിമാലയ
ബാംഗ്ലൂര്‍: ആയുര്‍വേദത്തിന്റെ പ്രാധാന്യം കണ്ടറിഞ്ഞ് കോടികളുമായി ഹിമാലയ മരുന്ന് കമ്പനി. ബാംഗ്ലൂരിലെ ബിദാദിയില്‍ പുതിയ ഉല്പാദനകേന്ദ്രവും ആയുര്‍വേദ മരുന്ന് ഗവേഷണ-വികസന കേന്ദ്രവും സ്ഥാപിക്കുകയാണ് ഹിമാലയ. ഇതിനായി 165 കോടി രൂപയാണ് മുതല്‍മുടക്കുന്നത്.
ഏകദേശം 320 തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ നല്കുന്നതാണ് ഈ കേന്ദ്രം. പുതിയ ആയുര്‍വേദ മരുന്നുകളും ഫോര്‍മുലകളും വികസിപ്പിച്ചെടുക്കും. ആയുര്‍വേദത്തിന്റെ പാരമ്പര്യത്തിലധിഷ്ഠിതമായാണ് പുതിയ ഫോര്‍മുലകളും മരുന്നുകളും വികസിപ്പിച്ചെടുക്കുക.
അത്യാധുനിക സംവിധാനങ്ങളായിരിക്കും ഈ ഗവേഷണ വികസന കേന്ദ്രത്തില്‍ ഉണ്ടായിരിക്കുക. വിപണിയില്‍ ആയുര്‍വേദത്തിന് കൈവന്നിരിക്കുന്ന പ്രാധാന്യവും വിദേശികള്‍ക്കിടയില്‍ ആയുര്‍വേദത്തിനോട് ഉണ്ടായിരിക്കുന്ന പ്രതിപത്തിയും മുതലെടുക്കാന്‍ ഉദ്ദേശിച്ചാണ് ഹിമാലയ ഡ്രഗ് കമ്പനിയുടെ ഈ നീക്കം.












Click it and Unblock the Notifications