അസമില്‍ ചുഴലിക്കാറ്റ്; 28 മരണം
ഗുവാഹതി: അസമില്‍ ഏപ്രില്‍ 22 ചൊവാഴ്ചയുണ്ടായ ചുഴലിക്കാറ്റില്‍ 28 പേര്‍ മരിച്ചു. മുന്നൂറോളം പേര്‍ക്ക് പരിക്കേറ്റു.
ചൊവാഴ്ച വൈകുന്നേരമാണ് ധുബ്രി ജില്ലയിലെ കാലാപാനിക്ക് അടുത്തുള്ള ഗ്രാമങ്ങളില്‍ ചുഴലിക്കാറ്റ് വീശിയടിച്ചത്. മരണത്തെ കുറിച്ചുള്ള വിവരം 10 മണിക്കൂറിന് ശേഷം മാത്രമേ ലഭിച്ചുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ഒരു മണിക്കൂറിലേറെ ചുഴലിക്കാറ്റ് നീണ്ടുനിന്നു. തകര്‍ന്ന വീടുകളുട അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആളുകളെ രക്ഷിക്കാന്‍ പൊലീസും പാരമിലിട്ടറി സൈനികരും ബുധനാഴ്ചയും ശ്രമം തുടര്‍ന്നു.
തകര്‍ന്ന വീടുകള്‍ക്കടിയില്‍ പെട്ടാണ് ഭൂരിഭാഗം പേരും മരിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.












Click it and Unblock the Notifications