ഹിന്ദുവിനെതിരെയും തമിഴ്നാട് സര്‍ക്കാര്‍
ചെന്നൈ: കരുണാനിധിയുടെ മകന്‍ സ്റാലിനെയും നക്കീരന്‍ പത്രാധിപര്‍ ഗോപാലിനെയും ജയിലിലടച്ചതിന് പിന്നാലെ ജയയുടെ വാള്‍ ഇപ്പോള്‍ ദി ഹിന്ദു ദിനപത്രത്തിനെതിരെ നീളുന്നു. എല്ലാ പ്രതിഷേധങ്ങളെയും ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള തമിഴ്നാട് മുഖ്യമന്ത്രിയുടെ നീക്കത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്.
ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച ചില റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അവകാശലംഘനക്കുറ്റം ആരോപിച്ച് നടപടിയെടുക്കാനാണ് തമിഴ്നാട് സര്‍ക്കാരിന്റെ നീക്കം. ഹിന്ദു ദിനപത്രം അവകാശലംഘനം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കാന്‍ ഇക്കാര്യം പഠിക്കുന്ന തമിഴ്നാട് സഭയുടെ പ്രത്യേക സമിതിയ്ക്ക് വിട്ടിരിക്കുകയാണ് തമിഴ്നാട് നിയമസഭാ സ്പീക്കര്‍ കെ. കാളിമുത്തു.
മുഖ്യമന്ത്രി ജയലളിതയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനും സംസ്ഥാന നിയമസഭയുടെ അന്തസ് ഇടിച്ചുതാഴ്ത്താനും ഉദ്ദേശിച്ചുള്ളതാണ് ഈ റിപ്പോര്‍ട്ടുകളെന്ന് കാളിമുത്തു ആരോപിച്ചു. തീര്‍ത്തും വാസ്തവവിരുദ്ധവും വളച്ചൊടിച്ചതുമാണ് ഈ റിപ്പോര്‍ട്ടുകളുെന്നും അദ്ദേഹം ആരോപിച്ചു.
ഏപ്രില്‍ 12ന് പ്രസിദ്ധീകരിച്ച പത്രത്തില്‍ ഇത്തരം പരാമര്‍ശങ്ങളുണ്ടായിരുന്നുവെന്ന് സ്പീക്കര്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടുകള്‍ സഭയുടെ അന്തസിനെ കളങ്കപ്പെടുത്തുന്നുവെന്നും അതിനാല്‍ പ്രശ്നം സ്വമേധയാ പ്രത്യേക അവകാശ കമ്മിറ്റിക്ക് വിടുന്നതായും സ്പീക്കര്‍ അറിയിച്ചു.












Click it and Unblock the Notifications