കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്റണി സോണിയയുമായി ചര്‍ച്ച നടത്തും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യസഭാ തിരഞ്ഞെടുപ്പിനെ ചൊല്ലിയുണ്ടായ കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങളെ കുറിച്ച് എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എ. കെ. ആന്റണി ഏപ്രില്‍ 23 ബുധനാഴ്ച ദില്ലിയിലേക്ക് തിരിക്കും.

സോണിയയുടെ നിര്‍ദേശ പ്രകാരമാണ് ആന്റണി ചര്‍ച്ചകള്‍ക്കായി ദില്ലിയിലെത്തുന്നത്. ആന്റണിയുമായുള്ള ചര്‍ച്ചക്ക് ശേഷമേ പ്രശ്നം സംബന്ധിച്ച തീരുമാനം സോണിയ അറിയിക്കുകയുള്ളൂ. രാജ്യസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുണ്ടായ പ്രശ്നങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ആന്റണി ആദ്യമായാണ് ദില്ലിയിലേക്ക് തിരിക്കുന്നത്.

കെ പി സി സി പ്രസിഡന്റ് കെ. മുരളീധരന്‍ ദില്ലിയിലുണ്ട്. ബുധനാഴ്ച സോണിയയെ വീണ്ടും മുരളി കാണുമെന്നാണ് കരുതുന്നത്.

കരുണാകരനുമായുള്ള ചര്‍ച്ചക്ക് ശേഷവും കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ഒരു വഴിത്തിരിവായിട്ടില്ല. ഹൈക്കമാന്റിന്റെ ഏത് തീരുമാനവും അംഗീകരിക്കാനാവില്ലെന്ന് സോണിയയുമായി നടത്തി ചര്‍ച്ചക്ക് ശേഷം കരുണാകരന്‍ വ്യക്തമാക്കിയിട്ടുണ്ട്. കരുണാകര പക്ഷത്തിനെതിരെ നടപടി സ്വീകരിക്കാനാണ് സോണിയ ഒരുങ്ങുന്നതെങ്കില്‍ അത് കേരളത്തിലെ കോണ്‍ഗ്രസില്‍ കൂടുതല്‍ പൊട്ടിത്തെറിയുണ്ടാക്കുമെന്നാണ് കരുണാകരന്റെ പ്രസ്താവന നല്‍കുന്ന സൂചന.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X