കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ സ്വപ്നം കാണേണ്ട : ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിനെ ആരും സ്വപ്നം കാണേണ്ടെന്ന് മുഖ്യമന്ത്രി ആന്റണി. വേണമെങ്കില്‍ സിപിഎമ്മുമായി സഖ്യമാവാമെന്ന മുരളിയുടെ പ്രസ്താവനയോട് പ്രതികരിയ്ക്കുകയായിരുന്നു ആന്റണി.

സിപിഎമ്മുമായുള്ള സഖ്യം ആരും ദിവാസ്വപ്നം കാണേണ്ട. സിപിഎം തൊട്ടുകൂടാത്ത പാര്‍ട്ടിയൊന്നുമല്ല. പക്ഷേ, സഖ്യത്തിന്റെ കാര്യം ആലോചിക്കുന്നത് ആത്മഹത്യാപരമാണെന്ന് അനുഭവിച്ചറിഞ്ഞവനാണ് താനെന്ന് ആന്റണി പറഞ്ഞു.

വേണമെങ്കില്‍ സിപിഎമ്മുമായി സഖ്യമാവാമെന്ന ആശയം ചിലരുടെ ദിവാസ്വപ്നമാണെന്ന് മുഖ്യമന്ത്രി എ.കെ. ആന്റണി പറഞ്ഞു. കെപിസിസി പ്രസിഡന്റ് കെ. മുരളീധരന്റെ ചില പരാമര്‍ശങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രതിസന്ധി താല്‍ക്കാലികമാണെന്നും ഇതിലും വലിയ പ്രതിസന്ധികളെ പാര്‍ട്ടി നേരിട്ടിട്ടുണ്ടെന്നും ആന്റണി പറഞ്ഞു. പ്രതിസന്ധി വേഗം തീരണമെന്ന ആത്മാര്‍ത്ഥമായ ആഗ്രഹമുള്ളതുകൊണ്ടാണ് ചര്‍ച്ചയ്ക്കായി ദില്ലിക്കു പോകുന്നതെന്നും ആന്റണി അറിയിച്ചു.

സോണിയാഗാന്ധിയുമായി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ആന്റണി ഏപ്രില്‍ 23 തിങ്കളാഴ്ച ദില്ലിയ്ക്ക് തിരിയ്ക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X