കേരളത്തില്‍ 93.57 ലക്ഷം വീടുകള്‍
തിരുവനന്തപുരം: കേരളത്തില്‍ ഒട്ടാകെ 93.57 ലക്ഷം വീടുകളാണുള്ളതെന്ന് സെന്‍സസ് കണക്ക്. ഇതില്‍ 73.7 ശതമാനം വീടുകള്‍ ഗ്രാമപ്രദേശങ്ങളിലാണ്. വെറും 26.3 ശതമാനം വീടുകള്‍ മാത്രമേ നഗരങ്ങളിലുള്ളൂ.
2001ലെ സെന്‍സസ് പ്രകാരമാണ് ഈ കണക്ക്. ഏപ്രില്‍ 23 ബുധനാഴ്ച കേരളത്തിലെ സെന്‍സസ് ഡയറക്ടറായ ഷീല തോമസാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതില്‍ നല്ല സൗകര്യമുള്ള വീടുകള്‍ 36.49 ലക്ഷം വീടുകള്‍ മാത്രമാണ്. 23.50 ലക്ഷം വീടുകള്‍ ജീവിക്കാന്‍ പറ്റിയ വ ീടുകളും 5.33 ലക്ഷം വീടുകള്‍ ഏതാണ്ട് തകര്‍ന്നുവീഴാവുന്ന അവസ്ഥലയിലുള്ള വീടുകളും ആണ്.
പക്ഷെ കേരളത്തിന്റെ നല്ല സൗകര്യമുള്ള വീടുകള്‍ എന്ന സങ്കല്പം മറ്റ് സംസ്ഥാനങ്ങളുടേതിനെ അപേക്ഷിച്ച് വ്യത്യസ്തമാണെന്നും ഷീലാ തോമസ് പറഞ്ഞു. നല്ല സൗകര്യമുള്ള വീടുകള്‍ എന്ന വിഭാഗത്തില്‍ ഒട്ടേറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനാലാണ് ഇത്തരം വീടുകളുടെ എണ്ണം കുറഞ്ഞത്.
വൈദ്യുതിയുടെ ഉപയോഗം, ശുചീകരണ സൗകര്യങ്ങള്‍ എന്നിവയുടെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിയേക്കാള്‍ മുന്നിലാണ്. കാരണം കേരളത്തിലെ 70.2 ശതമാനം വീടുകളിലും വൈദ്യുതി ഉണ്ട്. 62.1 ശതമാനം വീടുകളിലും കുളിമുറിയുണ്ട്. 71 ശതമാനം വീടുകളും കിണര്‍ വെള്ളമാണ് കുടിക്കാന്‍ ഉപയോഗിക്കുന്നത്.
നാല് ശതമാനം വീടുകളില്‍ കാര്‍, ജീപ്പ്, വാന്‍ എന്നിവയുണ്ട്. 38.8 ശതമാനം വീടുകള്‍ ടെലിവിഷന്‍ ഉപയോഗിക്കുന്നു. 19.1 ശതമാനം വീടുകളില്‍ ടെലിഫോണുകളും 10 ശതമാനം വീടുകളില്‍ സ്കൂട്ടറും മോട്ടോര്‍ സൈക്കിളും ഉണ്ട്.












Click it and Unblock the Notifications