വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്തും
തിരുവനന്തപുരം: മന്ത്രിമാരുടെയും വകുപ്പുകളുടെയും പ്രവര്‍ത്തനം മുഖ്യമന്ത്രി എ. കെ. ആന്റണി വിലയിരുത്തും. വകുപ്പുകളുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രി നല്‍കും.
ഏപ്രില്‍ 22 ചൊവാഴ്ച വിളിച്ചു ചേര്‍ത്ത മന്ത്രിമാരുടെയും വകുപ്പ് തലവന്‍മാരുടെയും യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.
യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷമുള്ള രണ്ട് വര്‍ഷക്കാലത്തെ വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ സമയമായെന്ന് മുഖ്യമന്ത്രി യോഗത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും സാമ്പത്തിക നില മെച്ചപ്പെട്ടിട്ടുണ്ട്. നടപ്പ് സാമ്പത്തിക വര്‍ഷം വികസനത്തിന്റെ വര്‍ഷമായാണ് കണക്കാക്കുന്നത്.












Click it and Unblock the Notifications