പ്രശ്നപരിഹാരമായില്ലെന്ന് കരുണാകരന്‍
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് പറയാനാവില്ലെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
എ ഐ സി സി പ്രസിഡന്റ് സോണിയാഗാന്ധിയുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം വാര്‍ത്താ ലേഖകരോട് സംസാരിക്കുകയായിരുന്നു കരുണാകരന്‍. ഹൈക്കമാന്റിന്റെ തീരുമാനമെന്തായാലം അംഗീകരിക്കുമോ എന്ന ചോദ്യത്തിന് എന്തു തീരുമാനമായാലും അംഗീകരിക്കാനാവുമോ എന്നായിരുന്നു കരുണാകരന്റെ മറുപടി.
സോണിയയുമായി നടത്തിയ ചര്‍ച്ചയില്‍ തനിക്ക് ഏറെക്കുറെ തൃപ്തിയുണ്ട്. ഹൈക്കമാന്റിന്റെ അടുത്ത നടപടിക്ക് ശേഷമേ കൂടുതലെന്തെങ്കിലും പറയാനാവൂ. രാജ്യസഭാ തിരഞ്ഞെടുപ്പില്‍ വിമതസ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്ത എം എല്‍ എമാര്‍ക്കെതിരെ മൃദുല സമീപനം സ്വീകരിക്കണമെന്ന് താന്‍ സോണ്ിയയോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
സോണിയയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കെ പി സി സി പ്രസിഡന്റ് കെ. മുരളീധരനും ചീഫ് വിപ്പ് പി. പി. ജോര്‍ജും നല്‍കിയ വിശദീകരണങ്ങളെ താന്‍ പിന്തുണക്കുന്നതായി അറിയിച്ചിട്ടുണ്ടെന്ന് കരുണാകരന്‍ പറഞ്ഞു.












Click it and Unblock the Notifications