മണര്‍കാട് കലം കരിക്കലിന് തിരക്ക്
മണര്‍കാട്: മണര്‍കാട് ദേവീക്ഷേത്രത്തിലെ കലം കരിക്കല്‍ വഴിപാടിന് തിരക്കേറുന്നു. കഴിഞ്ഞ വര്‍ഷത്തേതിനാക്കേള്‍ ഇക്കുറി തിരക്കേറിയെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു.
ക്ഷേത്രത്തിലെ പത്താമുദയ ഉത്സവത്തോടനുബന്ധിച്ചാണ് കലംകരിക്കല്‍ ചടങ്ങ്. ദേവിയുടെ ഇരുപത്തിയെട്ടര ദേശത്തിലുള്ള ഭക്തരാണ് ഇതിന് എത്തുന്നത്.
ഏപ്രില്‍ 15നാണ് കലം കരിക്കല്‍ വഴിപാട് തുടങ്ങിയത്. എന്നാല്‍ സമാപന ദിവസത്തോടടുക്കും തോറും വഴിപാടിന് തിരക്കേറുകയാണ്. ഉത്സവത്തോടനുബന്ധിച്ച് ആണ്ടുതോറും നടത്തുന്ന ഹിന്ദുമത കണ്‍വെന്‍ഷന്‍ ഏപ്രില്‍ 23 ബുധനാഴ്ച സമാപിക്കും.












Click it and Unblock the Notifications