രവി, തെന്നല സത്യപ്രതിജ്ഞ ചെയ്തു
ദില്ലി: വയലാര്‍ രവിയും തെന്നല ബാലകൃഷ്ണപിള്ളയും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.
ഏപ്രില്‍ 23 ബുധനാഴ്ച രാവിലെയാണ് രാജ്യസഭയില്‍ ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. ബുധനാഴ്ച രാവിലെ രാജ്യസഭ ചേര്‍ന്നയുടന്‍ ഇരുവരെയും സത്യപ്രതിജ്ഞയ്ക്കായി ഉപരാഷ്ട്രപതി ഭൈരോണ്‍ സിംഗ് ശെഖാവത്ത് ക്ഷണിച്ചു. തുടര്‍ന്ന് ഇരുവരും ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തു.
കേരളത്തില്‍ നിന്നുള്ള മറ്റൊരു അംഗമായ സിപിഎമ്മിലെ ചന്ദ്രന്‍പിള്ള ഏപ്രില്‍ 22 ചൊവാഴ്ച സത്യപ്രതിജ്ഞ ചെയ്തിരുന്നു. ചൊവാഴ്ച മോശം ദിവസമായതിനാലാണ് രവിയും തെന്നലയും സത്യപ്രതിജ്ഞ ഒഴിവാക്കിയതെന്ന് അറിയുന്നു.












Click it and Unblock the Notifications