സാര്‍സിന് ഹോമിയോ ചികിത്സ
കോഴിക്കോട്: സാര്‍സ് രോഗം ഹോമിയോ ചികിത്സയിലൂടെ പൂര്‍ണമായും ഭേദമാക്കാനാവുമെന്ന് ഹോമിയോപത്സ് ഇന്‍സ്റിറ്റ്യൂഷന്‍ അവകാശപ്പെട്ടു.
പനിയും ചുമയും ലക്ഷണങ്ങളായുള്ള സാര്‍സ് രോഗം ഹോമിയോചികിത്സയിലൂടെ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ ഭേദമാക്കാനാവുമെന്ന് ഹോമിയോപത്സ് ഇന്‍സ്റിറ്റ്യൂഷന്‍ ജനറല്‍ സെക്രട്ടറി ഡോ കെ. സി. പരോഷ് കുമാര്‍, ഡോ. എസ്. വിദ്യപ്രകാശ് എന്നിവര്‍ ഏപ്രില്‍ 23 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പള്‍സാഗ്നില്ല, ട്രിയോണിയ എന്നീ പനിയ്ക്കും ചുമയ്ക്കും നല്കുന്ന ഹോമിയോ മരുന്നുകള്‍ ഫലപ്രദമായിരിക്കും.
സാര്‍സ് രോഗം ലോകത്ത് പടര്‍ന്നുപിടിച്ചെങ്കിലും ഭീതിദമാണെന്ന് കരുതേണ്ടതില്ല. രാസമരുന്നുകളുടെ അനധികൃതമായ ഉപയോഗം പല രോഗങ്ങള്‍ക്കും കാരണമാവാം. ഇത്തരം രോഗങ്ങള്‍ ഫലപ്രദമായി ഹോമിയോ ചികിത്സയിലൂടെ ഭേദമാക്കാനാവും.
ആന്റിബയോട്ടിക്കുകള്‍ക്ക് വൈറസിനെ കൊല്ലാനാവില്ല. അതേ സമയം മനുഷ്യശരീരത്തിന്റെ സന്തുലനാവസ്ഥ തെറ്റിക്കുന്ന വൈറസിനെ ഹോമിയോപ്പതിക്ക് കൊല്ലാനാവുമെന്ന് അവര്‍ അവകാശപ്പെട്ടു.












Click it and Unblock the Notifications