രാഷ്ട്രീയക്കാര്‍ ശബരിമല ഭരിക്കരുത്: സിംഗാള്‍
തിരുവല്ല: ശബരിമല ക്ഷേത്രത്തിന്റെ ഭരണത്തില്‍ നിന്ന് രാഷ്ട്രീയക്കാര്‍ മാറിനില്‍ക്കമെന്ന് വി എച്ച് പി അന്തര്‍ദേശീയ വര്‍ക്കിംഗ് പ്രസിഡന്റ് അശോക് സിംഗാള്‍ ആവശ്യപ്പെട്ടു.
ഹിന്ദു മതസ്ഥാപനങ്ങളുടെ ഭരണം നടത്തുന്നതിലൂടെ രാഷ്ട്രീയക്കാര്‍ ഭരണഘടനിലെ മൗലികമായ വ്യവസ്ഥകള്‍ ലംഘിക്കുകയാണ്. മതവുമായി ബന്ധമുള്ള വ്യക്തിക്കള്‍ക്ക് ക്ഷേത്രഭരണം രാഷ്ട്രീയക്കാര്‍ കൈമാറണം. ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നതിന്റെ പേരില്‍ ഭക്തര്‍ നല്‍കുന്ന ഫണ്ട് ദുരുപയോഗം ചെയ്യുകയാണ് രാഷ്ട്രിയക്കാര്‍ ചെയ്യുന്നത്. തിരുവല്ലയില്‍ വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു സിംഗാള്‍.
സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയം ഹിന്ദുക്കളുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണ്. സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയ ഭൂരിഭാഗം മെഡിക്കല്‍, എഞ്ചിനീയറിംഗ് കോളജുകള്‍ക്ക് ന്യൂനപക്ഷങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. മാനേജ്മെന്റുകള്‍ ഈടാക്കുന്ന കനത്ത ഫീസ് കണക്കിലെടുക്കുമ്പോള്‍ ഭാവിയില്‍ ശരാശരി ഹിന്ദു വിദ്യാര്‍ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസ മേഖല അപ്രാപ്യമാവും- സിംഗാള്‍ പറഞ്ഞു.












Click it and Unblock the Notifications