സ്റാമ്പ്-നാണയ പ്രദര്‍ശനം കൊച്ചിയില്‍
കൊച്ചി: കൊച്ചി നാണയശേഖര സൊസൈറ്റി സംഘടിപ്പിക്കുന്ന അഖിലേന്ത്യാ സ്റാമ്പ്-നാണയ പ്രദര്‍ശനം ഏപ്രില്‍ 25 മുതല്‍ കൊച്ചിയില്‍ ആരംഭിക്കും.
നാണയശേഖര സൊസൈറ്റിയുടെ അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായാണ് സ്റാമ്പ്-നാണയ പ്രദര്‍ശനം നടത്തുന്നതെന്ന് സൊസൈറ്റി സെക്രട്ടറി ആര്‍. ശെല്‍വരാജ് ഏപ്രില്‍ 23 ബുധനാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രദര്‍ശനം മൂന്ന് ദിവസം നീണ്ടുനില്‍ക്കും.
പുരാതന കാലം മുതല്‍ ഇന്നു വരെയുള്ള നാണയങ്ങളും സ്റാമ്പുകളും പ്രദര്‍ശനത്തിലുണ്ടാവും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്റാമ്പ് ശേഖരണ തത്പരരും നാണയശേഖരണ തത്പരരും വിവിധ തരം നാണയങ്ങളും സ്റാമ്പുകളും പ്രദര്‍ശിപ്പിക്കും.












Click it and Unblock the Notifications