മജ്ജ(സ്റെം സെല്‍)മാറ്റ ശസ്ത്രക്രിയ കേരളത്തില്‍
കൊച്ചി: മജ്ജയിലെ മൂലകോശം മാറ്റല്‍ ശസ്ത്രക്രിയ വിജയകരമായി നടത്തി കൊച്ചി ഹൈടെക് ലോക്ഷോര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ചരിത്രം സൃഷ്ടിച്ചതായി ആശുപത്രി അധികൃതര്‍. കേരളത്തില്‍ ഇതാദ്യമായാണ് ഇത്തരം ശസ്ത്രക്രിയയെന്നും ആശുപത്രി അധികൃതര്‍ അവകാശപ്പെടുന്നു.
മള്‍ട്ടിപ്പിള്‍ മൈലോമ കാന്‍സര്‍ ബാധിച്ച നാല്പത്തെട്ടുകാരിയായ ഒരു സ്ത്രീയിലാണ് മജ്ജയിലെ മൂലകോശം മാറ്റല്‍ ശസ്ത്രക്രിയ നടത്തിയതെന്ന് ഹൈടെക് ലോക്ഷോര്‍ ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ മാനേജ്മെന്റ് ഡയറക്ടര്‍ ഫിലിപ്പ് അഗസ്റിന്‍ അറിയിച്ചു.
ശസ്ത്രക്രിയ നടത്താന്‍ ആശുപത്രിക്ക് 2.5 കോടി രൂപ ചെലവ് വന്നുവെങ്കിലും സൗജന്യമായാണ് അത് നടത്തിയത്. കാരണം ഇത്തരമൊരു ശസ്ത്രക്രിയ ആദ്യമാണെന്നതിനാലാണ് ഇങ്ങിനെ ചെയ്തതെന്ന് ഫിലിപ്പ് അഗസ്റില്‍ പറഞ്ഞു.
സാധാരണ മറ്റൊരാളിലെ മജ്ജയിലെ മൂലകോശം എടുത്താണ് രോഗിയില്‍ നിക്ഷേപിക്കുകയെങ്കിലും ഇക്കുറി രോഗിണിയായ സ്ത്രീയുടെ ശരീരത്തിലെ മജ്ജയില്‍ നിന്നും രോഗമില്ലാത്ത ഒരു മൂലകോശം വേര്‍തിരിച്ചെടുക്കുകയായിരുന്നു ഡോക്ടര്‍മാര്‍. പിന്നീട് അവര്‍ തന്നെ ഈ കോശം രോഗിണിയില്‍ തിരിച്ച് നിക്ഷേപിച്ചു. ഇതായിരുന്നു ശസ്ത്രക്രിയ.
ചികിത്സയ്ക്കിടയില്‍ രോഗിയുടെ പ്രതിരോധ ശേഷി പൂര്‍ണമായും നഷ്ടപ്പെടും. ചെറിയ തരത്തിലുള്ള അണുബാധ രോഗിയുടെ ജീവിതം അപകടപ്പെടുത്തിയേക്കും. എന്നാല്‍ അതിനെയെല്ലാം അതിജീവിച്ചാണ് ശസ്ത്രക്രിയ വിജയിച്ചതെന്നും ഫിലിപ്പ് അഗസ്റിന്‍ പറഞ്ഞു.
ആശുപത്രിയിലെ മെഡിക്കല്‍ പീഡിയാട്രിക് ഒങ്കോളജി വകുപ്പ് മേധാവി ഡോ. പി.വി. ഗംഗാധരനാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. നേരത്തെ റീജ്യണല്‍ കാന്‍സര്‍ സെന്ററില്‍ (ആര്‍സിസി) പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കേരളത്തില്‍ ആദ്യമായി മജ്ജമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി പേരെടുത്ത ഡോക്ടറാണ് ഗംഗാധരന്‍.












Click it and Unblock the Notifications