കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യദുരന്തം: തമ്പി പിടിയില്‍

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊല്ലം കുപ്പണ മദ്യദുരന്തക്കേസിലെ മുഖ്യപ്രതി തമ്പി കൊച്ചിയില്‍ പിടിയിലായി. പൊലീസിന് കീഴടങ്ങാന്‍ പോകുന്നതിനിടയില്‍ തമ്പിയെ എക്സൈസ് ഉദ്യോഗസ്ഥര്‍ പിടികൂടുകയായിരുന്നു.

ഏഴ് പേരുടെ മരണത്തിനിടയാക്കിയ മദ്യദുരന്തത്തെ തുടര്‍ന്ന് തമ്പി ഒളിവിലായിരുന്നു. കൊല്ലത്ത് പൊലീസിന് കീഴടങ്ങാന്‍ മൈസൂര്‍-എറണാകുളം ബസില്‍ യാത്രചെയ്യുകയായിരുന്ന തമ്പിയെ കൊച്ചിയില്‍ വച്ചാണ് അറസ്റ് ചെയ്തത്.

ഇതേ ബസില്‍ യാത്ര ചെയ്തിരുന്ന എക്സൈസ് ഉദ്യോഗസ്ഥരായ കരുനാഗപ്പള്ളി റേഞ്ച് പ്രിവന്റീവ് ഓഫീസര്‍ ജി. ബാലകൃഷ്ണപിള്ള, ആലപ്പുഴ സ്ക്വാഡ് ഓഫീസിലെ പി.ബി. തങ്കച്ചന്‍, ശാസ്താം കോട്ട റേഞ്ച് ഓഫീസിലെ കെ. രാമചന്ദ്രന്‍പിള്ള എന്നിവര്‍ തമ്പിയെ തിരിച്ചറിഞ്ഞു.

ആദ്യം തമ്പിയെ തിരിച്ചറിഞ്ഞത് ബസിലെ യാത്രക്കാരാണ്. എക്സൈസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തപ്പോള്‍ തമ്പി കുറ്റസമ്മതം നടത്തി. തുടര്‍ന്ന് രാത്രി 9.30ന് എറണാകുളം അസിസ്റന്റ് എക്സൈസ് കമ്മീഷണര്‍ ഓഫീസിന് മുമ്പില്‍ ബസ് നിര്‍ത്തി തമ്പിയെ എക്സൈസ് അധികൃതര്‍ അറസ്റ് ചെയ്തു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X