യുവമോര്‍ച്ച റാലി 30 മുതല്‍
കോഴിക്കോട്: ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച ആന്റണി സര്‍ക്കാരിന്റെ പരാജയം തുറന്നുകാണിക്കാന്‍ റാലി നടത്തുന്നു. കാസര്‍ഗോഡ് നിന്നും ഏപ്രില്‍ 30ന് റാലി ആരംഭിയ്ക്കും.
മെയ് 15ന് തിരുവനന്തപുരത്ത് റാലി സമാപിയ്ക്കും. 140 നിയോജകമണ്ഡലങ്ങളിലൂടെയും റാലി കടന്നുപോകുമെന്ന് യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഹിന്ദുത്വത്തിലൂടെ പുതിയ കേരളം എന്നതാണ് മുദ്രാവാക്യം. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് എം.ടി. രമേശ് റാലി നയിക്കും. ജനവിരുദ്ധനയങ്ങള്‍ മൂലം കേരളത്തിലെ ജനങ്ങളെ ദയനീയസ്ഥിതിയിലേക്ക് തള്ളിവിട്ട ആന്റണി സര്‍ക്കാരിനെ തുറന്നുകാട്ടുകയാണ് റാലിയുടെ ലക്ഷ്യമെന്നും സുരേന്ദ്രന്‍ പറഞ്ഞു.












Click it and Unblock the Notifications