കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫ്രാന്‍സ് യുഎസിന്റെ വഴിയ്ക്ക് വരുന്നു

  • By Staff
Google Oneindia Malayalam News
War on Iraq
വാഷിംഗ്ടണ്‍: ഫ്രാന്‍സിനെതിരെ യുഎസ് നടത്തിയ ഭീഷണി ഏറ്റെന്ന് തോന്നുന്നു. ഇറാഖിനെതിരായ യുഎന്‍ ഉപരോധം എത്രയും വേഗം നീക്കാനുള്ള ഫ്രാന്‍സിന്റെ ഈ ആഹ്വാനം അവരുടെ വിദേശ നയത്തിലെ കരണം മറിച്ചിലായി വിലയിരുത്തപ്പെടുന്നു.

ഇറാഖിനെതിരായ യുഎസ്-ബ്രിട്ടന്‍ സഖ്യശക്തികളുടെ യുദ്ധത്തെ എതിര്‍ത്തതിലൂടെ ഈയിടെ അന്താരാഷ്ട്ര രംഗത്ത് ഫ്രാന്‍സ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ജര്‍മ്മനി, റഷ്യ എന്നീ രാജ്യങ്ങളോടൊപ്പം ചേര്‍ന്നാണ് ഫ്രാന്‍സ് ഇറാഖിനെതിരെ യുദ്ധം ചെയ്യാനുള്ള യുഎസ് പ്രമേയങ്ങളെ ഐക്യരാഷ്ട്രസഭയില്‍ വീറ്റോ ചെയ്തത്.

പക്ഷെ ഫ്രാന്‍സിന്റെ ഈ നടപടി യുഎസിനെ കടുത്ത ഫ്രാന്‍സ് വിരോധികളാക്കി. ഇതുമൂലം ഫ്രാന്‍സ് അനുഭവിക്കേണ്ടി വന്ന നഷ്ടങ്ങള്‍ ഒട്ടേറെയാണ്. യുഎസില്‍ ഫ്രാന്‍സുകാരുടെ വ്യാപാരസ്ഥാപനങ്ങളെല്ലാം അടയ്ക്കേണ്ടിവന്നു. വിദേശരാഷ്ട്രങ്ങളുമായുള്ള വ്യാപാരങ്ങളെയും ബാധിച്ചു.

ഇറാഖിനെതിരായ ഉപരോധം എത്രയും വേഗം പിന്‍വലിയ്ക്കണമെന്ന യുഎസ് പ്രസിഡന്റ് ജോര്‍ജ്ജ്ബുഷിന്റെ പ്രസ്താവനയെയും ഫ്രാന്‍സ് എതിര്‍ത്തിരുന്നു. ഇറാഖില്‍ ഇറാഖികളുടേത് മാത്രമായ ഭരണകൂടം നിലവില്‍ വന്നതിന് ശേഷം ഉപരോധം പിന്‍വലിച്ചാല്‍ മതിയെന്നായിരുന്നു ഫ്രാന്‍സിന്റെ ആദ്യത്തെ നിലപാട്. ഉപരോധം വേഗം നീക്കിക്കിട്ടിയാല്‍ അതിന്റെ മറവില്‍ ഇറാഖിലെ എണ്ണ കവരാനാണ് യുഎസ് പദ്ധതിയെന്നും ആരോപിക്കപ്പെട്ടിരുന്നു.

പക്ഷെ ഇപ്പോള്‍ പൊടുന്നനെയാണ് ഇറാഖിനെതിരെ ഉപരോധം നീക്കാന്‍ ഫ്രാന്‍സ് ആവശ്യം ഉന്നയിച്ചത്. ഇറാഖിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ പണം ലഭിയ്ക്കാന്‍ ഉപരോധം ഉടന്‍ പിന്‍വലിച്ചേ മതിയാവൂ എന്ന അഭിപ്രായമാണ് ഇപ്പോള്‍ ഫ്രാന്‍സ് ഉയര്‍ത്തിയിരിക്കുകയാണ്.

ഫ്രാന്‍സിന്റെ ഈ കരണം മറിച്ചില്‍ യുഎസിനെക്കൂടി അതിശയിപ്പിച്ചിരിക്കുകയാണ്. ഫ്രാന്‍സിന്റെ ഈ നിലപാടിനെ ഉയര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ അഭിനന്ദിച്ചിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X