ഫ്രാന്‍സിനെതിരെ നടപടിയെടുക്കും: യുഎസ്

വാഷിംഗ്ടണ്‍: യുഎസ് താല്പര്യങ്ങള്‍ക്ക് എതിര് നില്ക്കുന്ന ഫ്രാന്‍സിനെതിരെ കര്‍ശനനടപടിയെടുക്കുമെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി കോളിന്‍ പവല്‍. ഏപ്രില്‍ 23 ബുധനാഴ്ച ഒരു ടെലിവിഷന്‍ അഭിമുഖത്തിലാണ് പവല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഇറാഖിനെതിരെ യുഎസ് യുദ്ധം നടത്തുന്നതിനെ എതിര്‍ത്തതിനുള്ള പ്രത്യാഘാതം ഫ്രാന്‍സ് അനുഭവിക്കേണ്ടിവരും. ഫ്രാന്‍സുമായുള്ള ബന്ധം യുഎസിന് പുനപരിശോധിക്കേണ്ടിവരും. - പവല്‍ പറഞ്ഞു.
ഇപ്പോള്‍ ഇറാഖിനെതിരായ ഉപരോധം നീക്കുന്നതിനും ഫ്രാന്‍സ് എതിര് നില്ക്കുകയാണ്. ഫ്രാന്‍സുമായുള്ള ഞങ്ങളുടെ ബന്ധത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കുമെന്നും പവല്‍ പറഞ്ഞു. ഫ്രാന്‍സിനെതിരെ കടുത്ത നടപടികള്‍ എടുക്കുന്നത് സംബന്ധിച്ച് യുഎസ് ഉദ്യോഗസ്ഥരുടെ ഉന്നതസമിതി ചര്‍ച്ച ചെയ്തിരുന്നു. ഫ്രാന്‍സിനെ ഒഴിവാക്കിക്കൊണ്ടുള്ള ബദല്‍ സംവിധാനം യുഎസ് ആലോചിച്ചുവരികയാണ്.












Click it and Unblock the Notifications