ലോറി സമരം പിന്‍വലിച്ചു
ദില്ലി: പത്തുദിവസമായി തുടര്‍ന്നുവന്നിരുന്ന ലോറി സമരം പിന്‍വലിച്ചു. ഏപ്രില്‍ 23 ബുധനാഴ്ച കേന്ദ്ര ഉപരിഗതാഗത മന്ത്രി ഖണ്ഡൂരിയും സമരം ചെയ്യുന്ന ആള്‍ ഇന്ത്യാ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസും(എഐഎംടിസി) തമ്മിലുണ്ടായ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം അവസാനിച്ചത്.
തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് സമരം നിര്‍ത്തുന്നതെന്ന് എഐഎംടിസി നേതാക്കള്‍ അറിയിച്ചു. ലോറികള്‍ ബുധനാഴ്ച രാത്രിമുതല്‍ ഓടിത്തുടങ്ങി.
നാല് വരി ദേശീയ പാതകളില്‍ ഏര്‍പ്പെടുത്തുന്ന ടോള്‍ പിരിവിനെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ സമിതിയെ നിയോഗിക്കും. ഈ സമിതിയില്‍ എഐഎംടിസി പ്രതിനിധികളും അംഗങ്ങളായിരിക്കും. പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിലവാരം രാജ്യാന്തര വിപണിയിലെ വിലയ്ക്കനുസരിച്ച് കുറയ്ക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികളോട് ആവശ്യപ്പെടും. ഇതായിരുന്നു സമരക്കാരുടെ ഒരു പ്രധാന ആവശ്യം. രാജ്യാന്തര വിപണിയിലെ എണ്ണവില ഉയര്‍ന്നാല്‍ അതിനനുസരിച്ച് പെട്രോളിന്റെയും ഡീസലിന്റെയും വില ഉയര്‍ത്തുന്ന എണ്ണക്കമ്പനികള്‍ പക്ഷെ രാജ്യാന്തര വില കുറയുമ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറാവുന്നില്ല. ഇത് ഭീമമായ ഭാരം തങ്ങളിലേല്പിക്കുന്നു എന്നായിരുന്നു ലോറിയുടമകളുടെ ഒരു പ്രധാന പരാതി.
മൂല്യവര്‍ധിത നികുതി സേവനമേഖലയായ ചരക്ക് ലോറികള്‍ക്ക് ബാധകമാക്കില്ല. സിഎന്‍ജിയിലേക്ക് മാറാത്ത 15 വര്‍ഷം പഴക്കമുള്ള ലോറികള്‍ ദിവസവും 500 രൂപ പിഴ നല്കണമെന്ന ഹൈക്കോടതി വിധി മാറ്റാനാവില്ലെന്ന് മുംബൈ ഹൈക്കോടതി മഹാരാഷ്ട്രയിലെ ലോറി ഉടമകളെ അറിയിച്ചു. ഇക്കാര്യം മറ്റൊരു വേദിയില്‍ ഉന്നയിക്കുമെന്ന് മഹാരാഷ്ട്രയിലെ ലോറി ഉടമകളുടെ സംഘടനയുടെ പ്രസിഡന്റ് ദല്‍ജിത് സിംഗ് വ്യക്തമാക്കി.












Click it and Unblock the Notifications