ഉപഹാര്‍ ദുരന്തം: നഷ്ടപരിഹാരത്തിന് വിധി
ദില്ലി: ഉപഹാര്‍ തിയറ്റര്‍ അഗ്നിബാധക്കിരയായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ ദില്ലി ഹൈക്കോടതി വിധിച്ചു. 1997 ജൂണില്‍ നടന്ന ദുരന്തത്തില്‍ തിയറ്ററില്‍ സിനിമ കാണാനെത്തിയവരില്‍ 59 പേരാണ് മരിച്ചത്.
മരിച്ചവര്‍ 20 വയസ്സിന് താഴെയാണെങ്കില്‍ ബന്ധുക്കള്‍ക്ക്് 15 ലക്ഷം വീതം നല്കാനാണ് കോടതി വിധിച്ചത്. മരിച്ചവര്‍ 20 വയസ്സിന് മുകളിലുള്ളവരാണെങ്കില്‍ 18 ലക്ഷം വീതം നല്കണം. ജസ്റിസുമാരായ എസ്.കെ. മഹാജനും മുകുള്‍ മുദ്ഗലുമാണ് വിധി പറഞ്ഞത്.
ദുരന്തത്തില്‍ അപകടം സംഭവിച്ചവര്‍ക്ക് ഒരു ലക്ഷം വീതം നല്കണം. നഷ്ടപരിഹാരത്തുകയോടൊപ്പം കേസ് നിലവില്‍ വന്ന ദിവസം മുതല്‍ ഒമ്പത് ശതമാനം പലിശയും നല്കണമെന്ന് കോടതി വിധിച്ചു.












Click it and Unblock the Notifications