രാഹുല്‍ ദ്രാവിഡ് കേരളത്തില്‍
കൊച്ചി: ചില ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഏപ്രില്‍ 24 വ്യാഴാഴ്ച കേരളത്തിലെത്തി. രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാഹുല്‍ ദ്രാവിഡനെ കാണാന്‍ ജനം തിങ്ങിനിറഞ്ഞിരുന്നു. വിമാനത്താവളത്തില്‍ സുരക്ഷ കര്‍ശനമാക്കിയിരുന്നു.
വെളുത്ത ഷര്‍ട്ടും ഇളംനീല പാന്റും കറുത്ത ഗ്ലാസും ധരിച്ചാണ് ദ്രാവിഡ് വന്നിറങ്ങിയത്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് സെക്രട്ടറിയായ മലയാളികൂടിയായ എസ്.കെ. നായരും രാഹുല്‍ ദ്രാവിഡിനൊപ്പമുണ്ടായിരുന്നു.
ആദ്യം മാന്നാറില്‍ ഒരു ജ്വല്ലറിയുടെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാനാണ് ദ്രാവിഡ് പുറപ്പെട്ടത്. ബെന്‍സ് കാറിലായിരുന്നു യാത്ര. മാന്നാറിലും ജനങ്ങള്‍ ദ്രാവിഡിനെ ഒരു നോക്കുകാണാന്‍ തിക്കിത്തിരക്കി.
പൊതുവേ ശാന്തസ്വഭാവക്കാരനായ ദ്രാവിഡ് അധികം സംസാരിച്ചില്ല. വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ദ്രാവിഡ് മിതമായി മറുപടി പറഞ്ഞു. പ്രകൃതിഭംഗി നിറഞ്ഞ കേരളം തനിക്ക് വളരെയിഷ്ടമാണെന്നും അതുകൊണ്ടാണ് താന്‍ കല്ല്യാണത്തിരക്കിനിടയിലും ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നും ദ്രാവിഡ് പറഞ്ഞു. കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ദ്രാവിഡ് തയ്യാറായില്ല.












Click it and Unblock the Notifications