പിഴവ്: എന്‍ട്രന്‍സ് പരീക്ഷ റദ്ദാക്കി
തിരുവനന്തപുരം: ചോദ്യപേപ്പറില്‍ വന്ന പിഴവ് മൂലം എഞ്ചിനീയറിംഗ് പ്രവേശനത്തിനുള്ള മാത്സ് പരീക്ഷ റദ്ദാക്കി. ഈ പരീക്ഷ മെയ് ഏഴിന് വീണ്ടും നടത്തും. ഇതിന് പുതിയ ഹാള്‍ ടിക്കറ്റ് നല്കില്ല. നേരത്തെയുള്ള ഹാള്‍ ടിക്കറ്റ് ഉപയോഗിച്ച് നേരത്തെയുള്ള അതേ പരീക്ഷാകേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷയെഴുതാം.
അതേ സമയം മെഡിക്കല്‍-അഗ്രിക്കള്‍ച്ചര്‍ പരീക്ഷകള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കും. ഫലപ്രഖ്യാപനവും നേരത്തെ പ്രഖ്യാപിച്ച പോലെ മെയ് 15 തന്നെ നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി നാലകത്ത് സൂപ്പി അറിയിച്ചു.
ചോദ്യക്കടലാസ്സില്‍ ഗുരുതരമായ പിഴവുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് പരീക്ഷ റദ്ദാക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഏപ്രില്‍ 23 ബുധനാഴ്ചയായിരുന്നു മാത്സ് പരീക്ഷ. ചോദ്യങ്ങള്‍ ആവര്‍ത്തിക്കുകയും ക്രമം തെറ്റുകയും ചെയ്തതാണ് പരീക്ഷ റദ്ദാക്കാന്‍ കാരണം.
പിഴവുകള്‍ കടന്നുവന്നതെങ്ങിനെ എന്ന് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന ശിക്ഷാനടപടി എടുക്കുമെന്നും നാലകത്ത് സൂപ്പി അറിയിച്ചു. പ്രവേശന പരീക്ഷയ്ക്ക് നാല് തരത്തില്‍പെട്ട ചോദ്യക്കടലാസുകളാണ് ഉള്ളത്. നാലിലും ഒരേ ചോദ്യമായിരിക്കുമെങ്കിലും കോപ്പിയടി ഒഴിവാക്കാന്‍ ക്രമം തെറ്റിച്ചാവും നല്കുക. ഏത് തരത്തില്‍ പെട്ട ചോദ്യങ്ങളാണ് വിദ്യാര്‍ത്ഥിക്ക് നല്കിയതെന്ന് നേരത്തെ വ്യക്തമാക്കിയിരിക്കും. ബിഒന്ന്, ബിരണ്ട്, ബി മൂന്ന്, ബി നാല് എന്നിങ്ങനെ നാല് ചോദ്യക്കടലാസുകളാണ് കണക്കിന് ഉണ്ടായിരുന്നത്. എന്നാല്‍ തിരക്കിട്ട് കൂട്ടിക്കെട്ടുന്നതിനിടയില്‍ ബിരണ്ട്, ബി മൂന്ന് ചോദ്യക്കടലാസുകള്‍ക്കിടയില്‍ ബി നാല് ചോദ്യക്കടലാസും കയറി. ഇതാണ് വിദ്യാര്‍ഥികളെ കുഴപ്പിച്ചത്.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ വിതരണം ചെയ്ത ചോദ്യപ്പേപ്പറുകളില്‍ ഈ പിശക് കടന്നുകൂടിയതായി അധികൃതര്‍ സമ്മതിച്ചു.












Click it and Unblock the Notifications