തിരുവനന്തപുരത്ത് സാര്‍സ് രോഗം?
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാള്‍ക്ക് കൂടി സാര്‍സ് രോഗം ബാധിച്ചതായി സംശയം. നേരത്തെയും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇവരിരുവര്‍ക്കും സാര്‍സ് ബാധയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാനഡയില്‍ നിന്ന് ഏപ്രില്‍ 11ന് കേരളത്തിലെത്തിയ ഈ രോഗി ഇപ്പോള്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്ന് ദിവസം മുമ്പ് നെഞ്ചുരോഗവും പനിയുമായി ചികിത്സയ്ക്കെത്തിയതാണ് ഈ 73 കാരന്‍.
രോഗിയുടെ രക്ത പരിശോധന നടത്തിവരികയാണെന്ന് ആരോഗ്യവിദഗ്ധര്‍ അറിയിച്ചു. ഈ രക്തസാമ്പിള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റിറ്റ്യൂട്ടില്‍ അയച്ചുകൊടുത്തിട്ടുണ്ട്.
തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ സാര്‍സ് രോഗികള്‍ക്കായി പ്രത്യേക വാര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും 24 മണിക്കൂര്‍ നേരം ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.












Click it and Unblock the Notifications