Get Updates
Get notified of breaking news, exclusive insights, and must-see stories!

മത്സ്യ കയറ്റുമതി: 5000 കോടി കവിഞ്ഞു

കൊച്ചി: ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 5000 കോടിയിലധികം രൂപയുടെ കടല്‍വിഭവങ്ങള്‍ കയറ്റുമതി ചെയ്തു. 2002 ഏപ്രില്‍ മുതല്‍ 2002 ഡിസംബര്‍ വരെയുള്ള കാലഘട്ടത്തിലാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചതെന്ന് മറൈന്‍ പ്രൊഡക്ട്സ് എക്സ്പോര്‍ട്ട് ഡവലപ്മെന്റ് അതോറിറ്റി (എംപിഇഡിഎ) അറിയിച്ചു.

എന്നാല്‍ 2001ല്‍ വെറും 4489.06 കോടി രൂപയുടെ കയറ്റുമതി മാത്രമാണ് ഇന്ത്യ നടത്തിയത്. മത്സ്യസമ്പത്ത് കയറ്റുമതിയിലൂടെയുള്ള വരുമാനത്തില്‍ 11.69 ശതമാനം വര്‍ധനയുണ്ടായിരിക്കുന്നു.

ശീതീകരിച്ച് പാക്കറ്റിലാക്കിയ ചെമ്മീന്റെ കാര്യത്തില്‍ കയറ്റുമതിയില്‍ നേരിയ വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. എന്നാല്‍ ശീതീകരിച്ച മത്സ്യങ്ങളുടെ കയറ്റുമതിയില്‍ നല്ല വര്‍ധനവുണ്ടായി. ആകെ വരുമാനത്തിന്റെ 28.73 ശതമാനത്തോളം യുഎസില്‍ നിന്നായിരുന്നു. ജപ്പാനില്‍ നിന്ന് 25.36 ശതമാനവും യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്രങ്ങളില്‍ നിന്ന് 18.58 ശതമാനവും വരുമാനം കിട്ടി.

അളവിന്റെ കാര്യത്തില്‍ ചൈനയാണ് ഏറ്റവും കൂടുതല്‍ മത്സ്യസമ്പത്ത് വാങ്ങിയത്. ആകെ കയറ്റുമതി ചെയ്തതിന്റെ 38.38 ശതമാനം. രണ്ടാമത് യൂറോപ്യന്‍ യൂണിയനും മൂന്നാമത് യുഎസും നാലാമത് ജപ്പാനുമാണ്.

യുഎസ്, യൂറോപ്യന്‍ യൂണിയന്‍, ചൈന, തെക്ക്കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവ ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കടല്‍ മത്സ്യങ്ങള്‍ വാങ്ങി. എന്നാല്‍ ജപ്പാനിലേക്കുള്ള കടല്‍ മത്സ്യങ്ങളുടെ ഇറക്കുമതി കുറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+