Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യയില്‍ സാര്‍സ് തടയാന്‍ നടപടി

ദില്ലി: സാര്‍സ് രോഗം തടയാന്‍ വിപുലമായ സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി സുഷമാസ്വരാജ്. സാര്‍സ് രോഗമുണ്ടെന്ന് സംശയമുള്ള ഒരു രോഗിയെയും ആശുപത്രിയില്‍ നിന്നും പറഞ്ഞയക്കില്ല. അവരെ മറ്റ് രോഗികളില്‍ നിന്ന് വേര്‍പ്പെടുത്തി ശുശ്രൂഷിക്കാന്‍ വേണ്ട സൗകര്യവും ആശുപത്രികളില്‍ ഒരുക്കിയിട്ടുണ്ടെന്നും സുഷമാസ്വരാജ് പറഞ്ഞു.

രാജ്യത്ത് രോഗം പടരുന്നത് തടയുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയുക്ത സംഘം യോജിച്ച് പ്രവര്‍ത്തിക്കും. പൂനെയിലും ഗോവയിലും സാര്‍സ് രോഗബാധ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കൂടുതല്‍ മുന്‍കരുതല്‍ നടപടിയെടുക്കുന്നത്. കേന്ദ്ര-സംസ്ഥാന സംയുക്ത സംഘം വിവിധ സംസ്ഥാനങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കും.

വിദേശങ്ങളില്‍ നിന്നും കൂടുതല്‍ വിമാനങ്ങള്‍ എത്തുന്ന അഞ്ച് സംസ്ഥാനങ്ങളിലെ പ്രതിനിധികളെ കേന്ദ്ര-സംസ്ഥാനസംഘങ്ങളില്‍ പ്രത്യേകം ഉള്‍പ്പെടുത്തും. ദില്ലി, മഹാരാഷ്ട്ര, ആന്ധ്ര, കേരളം, ബംഗാള്‍ എന്നിവയാണ് ഈ അഞ്ച് സംസ്ഥാനങ്ങള്‍. രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും മുഖംമൂടികള്‍ വിതരണം ചെയ്യാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. നേരത്തെ കസ്റംസ്-ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ മാത്രമേ മുഖംമൂടി ധരിച്ചിരുന്നുള്ളൂ.

യാത്രക്കാരെ അടുത്തു ചെന്ന് പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്കും മുഖംമൂടികള്‍ നല്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+