മുംബൈ-മാംഗ്ലൂര്‍ തീവണ്ടി പാളം തെറ്റി
ഗോവ: മുംബൈയില്‍ നിന്നും മാംഗ്ലൂരിലേക്കുള്ള അവധിക്കാല എക്സ്പ്രസ് തീവണ്ടി പാളംതെറ്റി. പക്ഷെ ആര്‍ക്കും അപകടം പറ്റിയില്ല.
ഗോവയിലെ മായെം എന്ന സ്ഥലത്ത് വച്ചാണ് ഏപ്രില്‍ 25 വെള്ളിയാഴ്ച തീവണ്ടി പാളം തെറ്റിയത്. ബിച്ചോലിം പൊലീസ് സ്റേഷനില്‍ നിന്നുള്ള റിപ്പോര്‍ട്ട് പ്രകാരം ഗാര്‍ഡ് വാനുള്‍പ്പെടെ അവസാന അഞ്ച് ബോഗികളാണ് പാളം തെറ്റിയത്. പാളത്തിലെ വിള്ളലാണ് കാരണമെന്ന് പറയുന്നു. 300 യാത്രക്കാരോളം പാളം തെറ്റിയ നാല് ബോഗികളിലുണ്ടായിരുന്നു. മറിഞ്ഞ ബോഗികളുമായുള്ള ബന്ധം വിച്ഛേദിപ്പിച്ചതിന് ശേഷം തീവണ്ടി വീണ്ടും യാത്ര പുറപ്പെട്ടു.
അപകടത്തില്‍ പെട്ട ബോഗികളെല്ലാം മാറ്റിക്കഴിഞ്ഞു. എങ്കിലും ഈ റൂട്ടിലുള്ള തീവണ്ടികള്‍ പലതും വൈകും.












Click it and Unblock the Notifications