ആന്റണി വെടിനിര്‍ത്തലിന്
ദില്ലി: കരുണാകരനും എംഎല്‍എമാര്‍ക്കും എതിരെ തല്ക്കാലം നടപടിയൊന്നും എടുക്കേണ്ടെന്ന് ആന്റണി സോണിയാഗാന്ധിയെ ധരിപ്പിച്ചതായി അറിയുന്നു. രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ പേരില്‍ കൂടുതല്‍ ഏറ്റുമുട്ടലുകള്‍ വേണ്ടെന്നാണ് ആന്റണിയുടെ അഭിപ്രായം.
പക്ഷെ മുരളീധരന്റെ കാര്യം സോണിയാഗാന്ധി തീരുമാനിയ്ക്കട്ടെ എന്നും ആന്റണി പറയുന്നു. കെപിസിസി പ്രസിഡന്റിന്റെ കാര്യത്തില്‍ ചില തീരുമാനങ്ങള്‍ ഹൈക്കമാന്റില്‍ നിന്നും ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഇത് നല്കുന്നത്.
അതേ സമയം മന്ത്രിസഭ അഴിച്ചുപണിയുന്ന പ്രശ്നമില്ലെന്നും ആന്റണി സോണിയയെ അറിയിച്ചതായി പറഞ്ഞുകേള്‍ക്കുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് സോണിയാഗാന്ധി ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ആന്റണി സോണിയാഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.












Click it and Unblock the Notifications