Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ്: രണ്ടു ദിവസത്തിനകം അറിയാം

ദില്ലി: കരുണാകരനെയും കൂട്ടരെയും കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്യുമോ? വിമതസ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്ത കോണ്‍ഗ്രസിലെ രണ്ട് മന്ത്രിമാര്‍ക്ക്- കടവൂര്‍ ശിവദാസനും പി. ശങ്കരനും- എതിരെ നടപടിയെടുക്കുമോ? രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ദില്ലിയില്‍ ഹൈക്കമാന്റിനൊപ്പവും കേരളത്തില്‍ ഐ ഗ്രൂപ്പിനൊപ്പവും നിന്ന കെപിസിസി പ്രസിഡന്റിനെതിരെ നടപടിയുണ്ടാവുമോ?

ഈ ചോദ്യങ്ങളുടെ ഉത്തരം രണ്ട് ദിവസത്തിനുള്ളില്‍ അറിയാനാകും. ഏപ്രില്‍ 25 വെള്ളിയാഴ്ചയോ അതല്ലെങ്കില്‍ ഏപ്രില്‍ 26 ശനിയാഴ്ചയോ. നടപടി തീരുമാനിക്കുന്നതിന് മുമ്പുള്ള ചട്ടവട്ടങ്ങള്‍ എഐസിസി അധ്യക്ഷ സോണിയ പൂര്‍ത്തിയാക്കി കഴിഞ്ഞു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി അംഗമായ അംബികോ സോണി, കേരളത്തില്‍എത്തിയ പ്രത്യേക ദൂതന്‍മാരായ ഗുലാം നബി ആസാദ്, ആര്‍.കെ. ധവാന്‍ എന്നിവരുടെ റിപ്പോര്‍ട്ടുകള്‍ സോണിയയുടെ കയ്യിലുണ്ട്. മുഖ്യമന്ത്രി ആന്റണി, ഐ ഗ്രൂപ്പ് നേതാവ് കരുണാകരന്‍ എന്നിവരുടെ അഭിപ്രായങ്ങള്‍ സോണിയയുടെ മുന്നിലുണ്ട്. ഇനി തീരുമാനിക്കുകയേ വേണ്ടൂ.

തല്ക്കാലും ഒരു വെടിനിര്‍ത്തലിന്റെ അന്തരീക്ഷമാണ് കാണുന്നത്. 2004ല്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പ് എന്ന ലക്ഷ്യം വച്ച് നീങ്ങുന്ന സോണിയ കരുണാകരനെ വെറുപ്പിക്കാന്‍ ഇടയില്ല. പ്രത്യേകിച്ചും കരുണാകരനെ പിടിക്കാന്‍ എന്‍സിപി നേതാവ് ശരത് പവാര്‍ നടക്കുമ്പോള്‍. തല്ക്കാലം ഭരണത്തില്‍ മറ്റ് തലവേദനകള്‍ ഒഴിവാക്കാന്‍ മറ്റു നടപടികള്‍ വേണ്ടെന്നാണ് ആന്റണിയും പറയുന്നത്.

പക്ഷെ കാത്തിരിക്കാം. സോണിയ അപകടകാരിയായ നേതാവാണ്. ഇത് കരുണാകരന് നല്ലവണ്ണം അറിയാം. ചിലപ്പോള്‍ എടുത്തുചാട്ടക്കാരിയും. സോണിയയുടെ തീരുമാനത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസിന്റെ ഭാവി തൂങ്ങുന്നത്. മന്ത്രിസഭ അഴിച്ചുപണിയണം എന്ന കരുണാകരന്റെ ആവശ്യം സോണിയ അംഗീകരിക്കാന്‍ ഇടയില്ല. അങ്ങിനെയെങ്കില്‍ മന്ത്രി കെ.വി. തോമസിനെ മാറ്റാന്‍ കരുണാകരന്‍ ഇനിയും ഇടഞ്ഞേക്കാം.

അച്ചടക്കനടപടിയെടുത്താല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കളമൊരുക്കും. വലിയ അരാജകത്വം പാര്‍ട്ടിയില്‍ നടമാടും. അച്ചടക്ക നടപടിയെടുത്തില്ലെങ്കില്‍ കരുണാകരനും കൂട്ടരും വര്‍ധിത വീര്യരായി ആന്റണിയെ ശല്ല്യപ്പെടുത്തിക്കൊണ്ടിരിക്കും. തല്ക്കാലം രണ്ടാമത്തെ വഴിയ്ക്ക് സോണിയ വഴങ്ങാനായിരിക്കും സാധ്യത എന്നറിയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+