വായു ശുദ്ധീകരിക്കാന്‍ റെയിന്‍മെയ്റ്റ്
കൊച്ചി: മുറിയ്ക്കകത്തേക്ക് വരുന്ന അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കാന്‍ റെയിന്‍മെയ്റ്റ് എന്ന അമേരിക്കന്‍ ഉപകരണം ഇന്ത്യയില്‍ ഒരു മലയാളി വിപണിയിലെത്തിക്കുന്നു. റെക്സ് എയര്‍ എന്ന യുഎസ് കമ്പനിയുടേതാണ് ഈ ഉപകരണം.
കൊച്ചിയില്‍ നിന്നും ബാംഗ്ലൂരില്‍ നിന്നും ഏപ്രില്‍ 27 മുതല്‍ ഇത് ഇന്ത്യന്‍ വിപണിയിലിറങ്ങും. ലിറ്റില്‍ ഫ്ലവര്‍ ഹൈഡ്രോ സിസ്റം എന്ന കമ്പനിയാണ് ഇത് വിപണിയിലെത്തിക്കുന്നത്.
ആരോഗ്യസംരക്ഷണത്തിനുള്ള ഒരു ഉപകരണമായി ഇതിനെ കാണാമെന്ന് കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ബാബു സ്റീഫന്‍. പുറത്തു നിന്നും മുറിയ്ക്കകത്തേക്കു കടക്കുന്ന വായുവിനെ ഈ റെയിന്‍മെയ്റ്റിലൂടെ കടത്തിവിടുന്നു. ഈ ഉപകരണത്തിന്റെ ഉള്ളില്‍ മഴ പെയ്യുന്ന അവസ്ഥയുണ്ടാക്കി, അന്തരീക്ഷവായുവില്‍ നിന്നുള്ള പൊടിപടലങ്ങള്‍ മുഴുവന്‍ ഈ ഉപകരണം പിടിച്ചെടുക്കും. പകരം ശുദ്ധവായു മാത്രം മുറിക്കുള്ളിലേക്ക് പ്രവേശിക്കും.
ഇപ്പോഴത്തെ എയര്‍ ക്ലീനറുകളേക്കാന്‍ മികച്ച സാങ്കേതികവിദ്യയാണ് റെയിന്‍ മേയ്റ്റിലെന്നും ബാബു സ്റീഫന്‍ പറയുന്നു. ആറു മാസം വാറന്റിയോടു കൂടിയ ഒരു റെയിന്‍മെയ്റ്റിന്റെ വില 5995 രൂപ.












Click it and Unblock the Notifications