ഇറാഖില്‍ രണ്ടുവര്‍ഷം : ബുഷ്

വാഷിംഗ്ടണ്‍: ഇറാഖില്‍ യുഎസ് സേന രണ്ടു വര്‍ഷത്തോളം ഉണ്ടാകുമെന്ന് പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ്. യുദ്ധം തുടങ്ങിയ സമയത്ത് നടത്തിയ ആക്രമണത്തില്‍ തന്നെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടിരിക്കാമെന്നും ജോര്‍ജ്ജ് ബുഷ് പറഞ്ഞു.
ഇറാഖ് നേതാവ് സദ്ദാം ഹുസൈന്‍ തന്റെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ കെട്ടിടം സന്ദര്‍ശിച്ച യുഎസ് ഏജന്റ് പറഞ്ഞത് മിക്കവാറും സദ്ദാം ഹുസൈന്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ്. സദ്ദാം കൊല്ലപ്പെട്ടോ ഇല്ലയോ എന്നതാണ് ജനങ്ങളുടെ പ്രധാന ചോദ്യം. അദ്ദേഹം കൊല്ലപ്പെട്ടിരിക്കാമെന്നാണ് തെളിവുകള്‍ സൂചിപ്പിക്കുന്നത്. എന്തായാലും തെളിവുകള്‍ ഒത്തുനോക്കിയ ശേഷം അന്തിമമായി പ്രഖ്യാപനം നടത്താമെന്നും അദ്ദേഹം പറഞ്ഞു.
ഇറാഖികളെ അവരുടെ രാജ്യം ഭരിക്കാന്‍ ഏല്പിക്കുന്നതിന് കുറഞ്ഞത് രണ്ടു വര്‍ഷമെങ്കിലും എടുക്കും. എന്തായാലും ജനാധിപത്യത്തിനുള്ള അടിത്തറ അവിടെ പാകിക്കഴിഞ്ഞു. യുഎസ് അവിടം വിടണമെന്ന് ഇറാഖിലെ ജനങ്ങള്‍ പറയുന്നു. ഞങ്ങളും അതാണ് ആഗ്രഹിക്കുന്നത്. ദൗത്യം തീര്‍ന്നാല്‍ ഉടന്‍ ഞങ്ങള്‍ ഇറാഖ് വിടും. - ബുഷ് പറഞ്ഞു.












Click it and Unblock the Notifications