കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാര്‍സ്: ചൈനയ്ക്ക് വന്‍ ആഘാതം

  • By Staff
Google Oneindia Malayalam News
War on Iraq
ഷാംഗ്ഹായി: സാര്‍സ് രോഗബാധ മൂലം ചൈനയുടെ ടൂറിസം- വ്യോമയാന മേഖല തകരുന്നു. ചൈനയിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ ലോകാരോഗ്യസംഘടനയുടെ നിര്‍ദേശമുള്ളതിനാല്‍ ചൈനയിലേക്കുള്ള വിമാനങ്ങളെല്ലാം കാലിയാണ്.

വിദേശടൂറിസ്റുകള്‍ ചൈനയിലേക്കുള്ള യാത്ര പൂര്‍ണ്ണമായും നിര്‍ത്തി. ഇത് ചൈനയ്ക്ക് കോടിക്കണക്കിന് ഡോളറുകളുടെ നഷ്ടമാണുണ്ടാക്കിയിരിക്കുന്നത്. ടൂറിസം രംഗത്ത് ചൈനയുടെ വരുമാനം 40 ശതമാനത്തോളം കുറഞ്ഞേക്കുമെന്നാണ് കണ്ടെത്തല്‍.

സാര്‍സ് രോഗത്തിന് ഫലപ്രദമായ പ്രതിരോധമരുന്ന് ഉടന്‍ വികസിപ്പിച്ചെടുക്കാനാവില്ലെന്ന ലോകാരോഗ്യസംഘടനയുടെ നിലപാട് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ചൈനയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന ടൂറിസ്റ് സംഘങ്ങളെല്ലാം യാത്ര റദ്ദാക്കുകയാണ്.

ചൈനയില്‍ സ്കൂളുകള്‍ ഒരു മാസക്കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബീജിംഗ് നഗരത്തില്‍ രോഗബാധയുണ്ടെന്ന് സംശയിക്കുന്ന 4,000 പേരോട് വീടുവിട്ടിറങ്ങരുതെന്നും ആരോഗ്യവിദഗ്ധര്‍ വിലക്കിയിരിക്കുന്നു. കാര്യങ്ങള്‍ വലിയൊരു പ്രതിസന്ധിയിലേക്ക് ചൈനയെ തള്ളിവിടുകയാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X