ദൂരദര്‍ശന്‍ കേന്ദ്രത്തിനെതിരെ ആക്രമണം
ശ്രീനഗര്‍: കശ്മീരില്‍ ദൂരദര്‍ശന്‍, ആകാശവാണി കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന വളപ്പില്‍ തീവ്രവാദി ആക്രമണം. അക്രമത്തില്‍ മൂന്ന് തീവ്രവാദികളും ഒരു സൈനികനും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു.
കനത്ത കാവലുള്ള ദൂരദര്‍ശന്‍,ആകാശവാണി വളപ്പിന് പുറത്ത് തീവ്രവാദികള്‍ ആദ്യം ഉഗ്രസ്ഫോടനം നടത്തി. ആകാശവാണി കെട്ടിടത്തിന്റെ പ്രധാന ഗേറ്റിന് പുറത്ത് ഒരു തീവ്രവാദിയും ഒരു സിആര്‍പിഎഫ് സൈനികനും കൊല്ലപ്പെട്ടു.
മറ്റ് രണ്ട് തീവ്രവാദികളെ തൊട്ടടുത്തുള്ള പള്ളിയില്‍ കയറി ബിഎസ്എഫ് കാര്‍ വെടിവച്ചുകൊന്നു. സംഭവത്തിനിടയില്‍ തീവ്രവാദികളുടെ വെടിയേറ്റ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു.












Click it and Unblock the Notifications